സകല വിമര്ശനങ്ങളെയും ഒടിവെക്കും, മികച്ച ചിത്രം; ഒമർ ലുലുവിന്റെ റിവ്യൂ..!!

45

മുൻ വിധികളോടെ എത്തിയ ഒരു വിഭാഗം പ്രേക്ഷകർക്ക് നിരാശ നൽകി എങ്കിലും കുടുംബ പ്രേക്ഷകരുടെ മനം കവന്നിരിക്കുകയാണ് മോഹൻലാൽ – മഞ്ജു വാര്യർ കൊമ്പിനേഷനിൽ എത്തിയ ഒടിയൻ. നവാഗതനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ആശിർവാദ് സിനിമാസിന്റെ ബനേരിൽ ആന്റണി പെരുമ്പാവൂർ ആണ്.

ആദ്യ ദിനം എത്തിയ വിമർശനങ്ങൾക്ക് ഇടയിൽ ആണ് ഒടിയൻ ചിത്രം കാണാൻ താൻ എത്തിയത് എന്നും എന്നാൽ ഒരു മികച്ച ചിത്രമാണ് ഒടിയൻ എന്നു ചങ്ക്സ്, അഡാർ ലൗ സംവിധായകൻ ഒമർ ലുലു പറയുന്നു.

ഒടിയന്റെ ഒമർ ലുലു റിവ്യൂ വായിക്കാം..

ഒടിയൻ റിലീസ് ചെയ്ത അന്ന്മുതൽ ആ ചിത്രത്തിന് നേരെ വന്നുകൊണ്ടിരിക്കുന്ന നെഗറ്റീവ് റിവ്യൂസും, കടന്നാക്രമണവുമെല്ലാം കണ്ടുകൊണ്ടാണ് ഞാൻ പടം കാണാൻ കയറിയത്.ഇത്രയേറെ വിമർശിക്കപ്പെടേണ്ടേ ഒരു ചിത്രമാണോ ഒടിയൻ എന്ന് തോന്നിപ്പോയി കണ്ടുകഴിഞ്ഞപ്പോൾ ,അത്രയേറെ മികച്ച രീതിയിൽ തന്നെ ഒരു നവാഗത സംവിധായകനായിട്ടുകൂടി ശ്രീകുമാർ മേനോൻ ഒടിയൻ well crafted ആയി make ചെയ്തിട്ടുണ്ട്.ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും ,പശ്ചാത്തല സംഗീതവുമെല്ലാം വളരെ മികവ് പുലർത്തിയിട്ടുണ്ട്. ,സംവിധായകൻ ശ്രീകുമാർ മേനോന് നേരെ വരുന്ന പ്രധാന വിമർശനം ചിത്രത്തിന് ഓവർ ഹൈപ്പ് കൊടുത്തു എന്നതാണ് ,എന്നാൽ അത് എങ്ങനെയാണ് വിമർശനത്തിന് വിധേയമാക്കുക ? കാരണം ഒടിയൻ ചെറിയ ബഡ്ജറ്റിൽ mouth പബ്ലിസിറ്റി കൊണ്ട് വിജയിക്കും എന്ന രീതിയിൽ ഒരുക്കിയ ഒരു കൊച്ചു ചിത്രമല്ല , വൻ ബഡ്ജറ്റിൽ ഒരുക്കിയ ഒരു വലിയ ചിത്രമാണ് .അതുകൊണ്ട് തന്നെ ആ ചിത്രത്തിന് തീർച്ചയായും ഇത്രത്തോളം തന്നെ പ്രീറിലീസ് ഹൈപ്പും, എക്സ്പോഷറും കൂടിയേ തീരു . ഈ ചിത്രത്തെ കൊന്നുവിളിക്കുന്നതിനിടയിൽ മറന്നുകൂടരുതാത്ത വലിയൊരു പേരുണ്ട് “മോഹൻലാൽ എന്ന മഹാനടന്റെ “ ,അദ്ദേഹത്തിന്റെ രണ്ടു വര്ഷം നീണ്ട കഠിനാധ്വാനത്തിന്റെയും ,അർപ്പണബോധത്തിന്റെയും ആകെത്തുകയാണ് ഒടിയൻ. വരും ദിവസങ്ങളിൽ സകല വിമർശനങ്ങളെയും ഒടിയൻ ഓടിവെച്ചു തിയറ്ററിന്റെ രാവിരുട്ടിന്‌ ആസ്വാദനത്തിന്റെയും ,ആരവങ്ങളുടെയും കമ്പളം പുതയ്ക്കും എന്ന് തീർച്ചയാണ്.

ഒടിയൻ റിലീസ് ചെയ്ത അന്ന്മുതൽ ആ ചിത്രത്തിന് നേരെ വന്നുകൊണ്ടിരിക്കുന്ന നെഗറ്റീവ് റിവ്യൂസും, കടന്നാക്രമണവുമെല്ലാം…

Posted by Omar Lulu on Tuesday, 18 December 2018

You might also like