ക്ലാസും മാസ്സും നിറഞ്ഞ ആദ്യ പകുതി; കയ്യടി നേടി മാമാങ്കം, ചരിത്ര വിജയം നേടുമെന്ന് ആരാധകർ..!!

34

ശങ്കർ രാമകൃഷ്ണൻ രചിച്ചു എം പത്മകുമാർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ഉണ്ണി മുകുന്ദൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന മാമാങ്കം തീയറ്ററുകളിൽ എത്തി. ചരിത്ര കഥ പറയുന്ന 55 കോടി രൂപ മുതൽ മുടക്കിൽ എത്തുന്ന സിനിമ നിർമ്മിച്ചിരിക്കുന്നത് കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ്.

ആദ്യ പകുതിയിൽ ചിത്രത്തിലെ സുപ്രധാന താരങ്ങളെ പരിചയപ്പെടുത്തുമ്പോൾ മമ്മൂട്ടിയുടേയും ഉണ്ണി മുകുന്ദന്റയും ഇൻട്രോ സീനിന് തീയറ്റർ ഇളകി മറിഞ്ഞു എന്ന് വേണം പറയാൻ. മാമാങ്കത്തിന്റെ ചരിത്രം പ്രേക്ഷകരെ പരിചയപ്പെടുത്തിക്കൊണ്ടു ആരംഭിക്കുന്ന ഈ ചിത്രം ആദ്യ പകുതിയിൽ പ്രധാന കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു.

ആക്ഷൻ രംഗങ്ങളെക്കാൾ കൂടുതൽ വൈരകാരിക രംഗങ്ങളും ക്ലാസ് രംഗങ്ങളും ആണ് ചിത്രത്തിന്റെ ആദ്യ പകുതി പറയുന്നത്. ആദ്യ പകുതി ഗംഭീരമായതോടെ ചിത്രം വമ്പൻ ഹിറ്റായി മാറും എന്ന സൂചനയാണ് ലഭിക്കുന്നത്.

You might also like