വള്ളുവനാടിന്റെ ചരിത്ര കഥ പറയുമ്പോൾ മമ്മൂട്ടിയും മാമാങ്കവും വിജയമോ പരാജയമോ; റിവ്യൂ വായിക്കാം..!!

77

ചരിത്ര കഥാപാത്രങ്ങൾ എന്നും അവിസ്മരണീയമാക്കിയിട്ടുള്ള മെഗാസ്റ്റാർ മമ്മൂട്ടി നായകനായി മറ്റൊരു ചരിത്ര ചിത്രം കൂടി ഇതാ സിനിമ ആസ്വാദകരിലേക്ക് എത്തിയിരിക്കുകയാണ്. കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ചു ശങ്കർ രാമകൃഷ്ണൻ രചിച്ചു എം പത്മകുമാർ സംവിധാനം ചെയ്ത മാമാങ്കം ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്.

മമ്മൂട്ടി ആരാധകർക്ക് ആവേശം നൽകുന്ന എൻട്രി തന്നെയാണ് ചിത്രത്തിൽ ആഉള്ളത്. ആകാശത്ത് ഉയർന്നു ചാടി സാമൂതിരിയുടെ ഭടത്തലവന്റെ അമ്പെയ്ത് വീഴ്‌ത്തുന്ന ഉഗ്രൻ എൻട്രി തന്നെയാണ് മമ്മൂട്ടിക്ക് ചിത്രത്തിൽ ഉള്ളത്. ആദ്യ പകുതിയിൽ മമ്മൂട്ടി ആരാധകർക്ക് ഏറെ ആഘോഷിക്കാൻ ഇല്ല എന്ന് വേണം പറയാൻ. കാരണം വളരെ കുറച്ചു സീനുകളിൽ മാത്രം ആണ് മമ്മൂട്ടി ആദ്യ പകുതിയിൽ ഉള്ളത്.

കൂടാതെ ട്രാൻസ്‍ജന്റർ വേഷത്തിൽ എത്തുന്ന മമ്മൂട്ടിയുടെ ഡാൻസും ഏറെ കയ്യടി നേടുന്നത് തന്നെയാണ്. മാമാങ്കത്തിന്റെ ചരിത്രം പറയുന്ന രഞ്ജിത്തിന്റെ വോയ്‌സ് ഓവറിൽ കൂടിയാണ് സിനിമയുടെ തുടക്കം. വള്ളുവനാടും സാമൂതിരിപ്പടയും തമ്മിൽ ഉള്ള കുടിപ്പകയുടെ തുടർച്ചയായ മാമാങ്ക തറയിൽ നിന്നും ഒരു ചവേർ മാത്രം ജീവനോടെ രക്ഷപ്പെടുന്നു. ചന്ദ്രോത്ത് വലിയ പണിക്കർ.

മാമാങ്കത്തറയിൽ മരണം വരിക്കുന്നത് ധീരതായായി കാണുന്ന വള്ളുവനാടിന് ചന്ദ്രോത്ത് പണിക്കർ ഒരു അപമാനം ആണ്. 24 വർഷങ്ങൾക്ക് ശേഷം ചന്ദ്രോത്ത് കുടുംബത്തിലെ ഇളമുറക്കാരായ രണ്ട് പേർ അതായത് മാസ്റ്റർ അച്ചുതനും ഉണ്ണി മുകുന്ദനും ദേവി വിളികേട്ട് വീണ്ടും മാമാങ്ക തറയിലേക്ക് പോകുന്നു. മരിച്ചുകൊണ്ടായാലും ജയിക്കാൻ അനുഗ്രഹിച്ചു വള്ളുവനാട്ടിലെ അമ്മമാർ അവരെ യാത്ര അയക്കുന്നു.

ചാവേറുകൾ കോഴിക്കോടിന്റെ അതിർത്തി കടന്നു വരാതെ ഇരിക്കാൻ സാമൂതിരി പതിവ് പോലെ വലിയ സുരക്ഷാ സന്നാഹം തന്നെ ഒരുക്കുകയും ചെയ്തിട്ടുണ്ട്. സാമൂതിരിയുടെ വിശ്വസ്തനും പരദേശി വ്യാപാരിയും ആയ സർക്കോയ ആട്ടക്കാരി ഉണ്ണി മായയുടെ കൂത്തുമാളികയിൽ വെച്ച് കൊല്ലപ്പെടുന്നു. ചാവേറുകളുടെ യാത്രക്ക് ഒപ്പം സമാന്തരമായി ആ മരണത്തിന്റെ അന്വേഷണവും നടക്കുന്നു. ആദ്യ പകുതിയുടെ നായകനായി നമുക്ക് ഉണ്ണി മുകുന്ദനെ വാഴ്ത്തേണ്ടി വരും.

ചാവേർ ആകാൻ തയ്യാർ എടുത്ത ഉണ്ണി മുകുന്ദന്റെ മാനസിക സംഘർഷങ്ങൾ ആണ് ആദ്യ പകുതിയിൽ കാണിക്കുന്നത്. ചന്ദ്രോത് പണിക്കരുടെ വേഷത്തിൽ ഉണ്ണി മുകുന്ദൻ ആണ് എത്തുന്നത്. പേര് വെളിപ്പെടുത്താത്ത വിലയാമമ്മ എന്ന വേഷത്തിൽ ആണ് മമ്മൂട്ടി എത്തുന്നത്. ക്ലാസും അതിനൊപ്പം മാസ്സും പകരുന്നു നൽകുന്ന ചിത്രം സാങ്കേതിക വിദ്യയിൽ പൂർണ്ണത നേടിയോ എന്നുള്ള സംശയം ഉണ്ടെങ്കിൽ കൂടിയും ചിത്രത്തിന്റെ യുദ്ധ രംഗങ്ങൾ നെട്ടൂരിൽ 20 ഏക്കറിൽ സെറ്റ് ഇട്ടാണ് ചിത്രീകരണം നടത്തിയത്.

ചന്തുണ്ണി എന്ന കഥാപാത്രം ആയി ആണ് മാസ്റ്റർ അച്യുതൻ ചിത്രത്തിൽ എത്തുന്നത്. പകയുടെയും ചതിയുടെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രം പ്രേക്ഷകർക്ക് ക്ലാസും മാസ്സും ചേർന്ന വ്യത്യസ്ത അനുഭവം തന്നെയാണ് നൽകുന്നത്. കിടിലം ആക്ഷൻ രംഗങ്ങൾക്ക് ഒപ്പം തന്നെ വൈകാരിക രംഗങ്ങളും ആയോധന കലയുടെ വേറിട്ട അനുഭവവും പ്രേക്ഷകർക്ക് നൽകുന്നു.

മനോജ് പിള്ളൈ നൽകിയ ദൃശ്യങ്ങളും അതുപോലെ രാജാ മുഹമ്മദ് നിർവഹിച്ച എഡിറ്റിംഗും മികച്ചു നിന്നു. ആവേശകരമായ ദൃശ്യങ്ങൾ ആണ് മനോജ് പിള്ളൈ നൽകിയത് എന്ന് പറയാം. അതോടൊപ്പം എം ജയചന്ദ്രൻ ഒരുക്കിയ ഗാനങ്ങളും ബോളിവുഡിലെ ബെൽഹാര സഹോദരന്മാർ നൽകിയ പശ്ചാത്തല സംഗീതവും ചിത്രത്തെ വേറെയൊരു തലത്തിലേക്കാണ് കൂട്ടിക്കൊണ്ടു പോയത്.

കമല കണ്ണൻ ഒരുക്കിയ വി എഫ് എക്സ് ശ്യാം കൗശൽ ഒരുക്കിയ സംഘട്ടനം എന്നിവയും മികച്ചു നിന്നു. മലയാള സിനിമയിൽ ചരിത്ര സിനിമകളിൽ മറ്റൊരു നാഴികക്കല്ല് തന്നെയാവും എന്ന് പ്രതീക്ഷിക്കാം മാമാങ്കം.

You might also like