പോക്കിരിരാജ മാസെങ്കിൽ മധുരരാജ മരണമാസ്സ്; കയ്യടി നേടി രാജയുടെ രണ്ടാം വരവ്, റിവ്യൂ..!!

126

മലയാള സിനിമയുടെ ഡബിൾ സ്‌ട്രോങ് നായകൻ പോക്കിരിരാജയുടെ രണ്ടാം വരവ്, പ്രേക്ഷകർക്കും അതിന് ഒപ്പം കുടുംബ പ്രേക്ഷകർക്കും ഒരേ പോലെ ആസ്വദിപ്പിക്കാൻ തരുന്ന ഒരു എന്റർടൈന്മെന്റ് തന്നെയാണ് വൈശാഖും ടീമും ഒരുക്കിയിരിക്കുന്നത്.

ഒമ്പത് വർഷങ്ങൾക്ക് മുമ്പ് മമ്മൂട്ടിയും പ്രിത്വിരാജിനെയും നായകന്മാർ ആക്കി വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്.

ആദ്യ ഭാഗത്തിൽ മമ്മൂട്ടിക്ക് ഒപ്പം പൃഥ്വിരാജ് ആണ് പ്രധാന വേഷത്തിൽ എതിയിരിക്കുന്നതെങ്കിൽ രണ്ടാം ഭാഗത്തിൽ തമിഴ് താരം ജയ് ആണ് പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്.

പുലിമുരുകൻ എന്ന ചിത്രത്തിന് ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രത്തിന് ആരാധകർക്കും പ്രേക്ഷകർക്കും പ്രതീക്ഷകൾ ഏറെയാണ്. ആ പ്രതീക്ഷകൾ മുഴുവൻ പ്രേക്ഷകർക്ക് സമ്മാനിക്കുവാൻ വൈശാഖിനും ടീമിനും കഴിഞ്ഞു.

മമ്മൂട്ടിയുടെ ഏറ്റവും വലിയ ബഡ്ജെറ്റിൽ എത്തുന്ന ചിത്രങ്ങളിൽ ഒന്നായ മധുരരാജ, നിർമ്മിച്ചിരിക്കുന്നത് നെൽസൻ ഐപ്പ് ആണ്. മമ്മൂട്ടിക്ക് ഒപ്പം, സിദ്ധിക്ക്, ജയ്, അനുശ്രീ, അന്ന രാജൻ, സലിം കുമാർ, നെടുമുടി വേണു എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നത്.

മമ്മൂട്ടി അവതരിപ്പിക്കുന്ന മധുരരാജ, പാമ്പിൻ തുരുത്ത് എന്ന സ്ഥലത്ത് എത്തുന്നതും അവിടെ നടക്കുന്ന സംഭവ വികാസങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം.

ആദ്യ ഭാഗത്തെ വെല്ലുന്ന രീതിയിൽ ഉളള ഹൈവോൾട്ടേജ് ആക്ഷൻ രംഗങ്ങൾ തന്നെയാണ് വൈശാഖ് ഒരുക്കിയിരിക്കുന്നത് രണ്ടാം ഭാഗത്തിലും. പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്.

കഴിഞ്ഞ കുറേ വർഷങ്ങളായി സംഘട്ടന രംഗങ്ങളുടെ പേരിൽ ഒരുപാട് വിമർശനത്തിന് വിധേയനാകേണ്ടി വന്നയാളാണ് അദ്ദേഹം. എന്നാൽ, മധുരരാജ കണ്ടതിനു ശേഷവും ‘മമ്മൂട്ടിക്ക് ആക്ഷൻ അറിയില്ല. വഴങ്ങില്ല’ എന്നൊക്കെ പറയുന്നവരുണ്ടെങ്കിൽ ഉറപ്പിക്കാം, അവർ ഒരു മമ്മൂട്ടി ഹേറ്റർ ആയിരിക്കും. അഭിനയത്തിന് പ്രായം ഒരു പ്രശ്നമല്ലെന്ന് വീണ്ടും തെളിയിക്കുകയാണ് മമ്മൂട്ടി.

ഉദയകൃഷ്ണ ഒരുക്കിയ തിരക്കഥയിൽ കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിൽ മാസിനും ആക്ഷനും ഒപ്പം മികച്ച കോമഡി രംഗങ്ങളും ഉണ്ട്.

വിഷുക്കാലം ആഘോഷമാക്കാൻ ഒരുങ്ങിയിരിക്കുന്ന ഫാമിലി പ്രേക്ഷകരെ തന്നെയാണ് വൈശാഖ് ലക്ഷ്യമിടുന്നത്. ആഘോഷ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും മധുരരാജക്ക് ടിക്കറ്റ് എടുക്കാം.

You might also like