ഗൃഹനാഥനെ തലക്കടിച്ച് കൊന്ന ശേഷം, ഭാര്യയെ ബലാത്സംഗം ചെയ്ത പ്രതിക്ക് വധശിക്ഷ; സംഭവം ഇങ്ങനെ..!!

82

കോവളം കൊലനൂരിൽ ഗൃഹനാഥനെ തലക്ക് അടിച്ച് കൊന്ന ശേഷം ഭാര്യയെ ക്രൂരമായി ബലാൽസംഗം ചെയ്ത് സ്വർണ്ണവും പണവും കവർന്ന കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷയും രണ്ടാം പ്രതിക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ച് കോടതി.

തിരുവനന്തപുരം സ്വദേശി കൊലൂസ് ബിനു എന്ന പേരിൽ അറിയപ്പെടുന്ന അനിൽ കുമാർ, തമിഴ്നാട് വേലൂർ സ്വദേശി ചന്ദ്രൻ എന്നിവർ ആണ് ഒന്നും രണ്ടും പ്രതികൾ.

തിരുവനന്തപുരം അഡീഷണൽ സെഷൻ കോടതി ആണ് വിധി പ്രഖ്യാപിച്ചത്. ഇത്രയും ക്രൂരമായ പ്രവർത്തി ചെയ്ത ഇവരെ വെളിയിൽ ഇറക്കാൻ കഴിയില്ല എന്നും ഈ കേസ് അപൂർവ്വങ്ങളിൽ അപൂർവ്വം ആയി ആണ് കോടതി വിലയിരുത്തുന്നത് എന്നാണ് പറയുന്നത്.

2017 ജൂലൈ 7ന് ആയിരുന്നു നാടിനെ നടുക്കിയ ക്രൂര കൃത്യം നടത്തിയത്. കോവളം കോലിയൂർ മരിദാസിനെ ആണ് പ്രതികൾ കൊലപ്പെടുത്തിയത്. അർധരാത്രി വീടിന്റെ വാതിൽ കുത്തി തുറന്ന് അകത്ത് കയറിയ പ്രതികൾ, മരിദാസിനെ ചുറ്റികക്ക് തലക്ക് അടിച്ചു കൊല്ലുക ആയിരുന്നു. തൊട്ടടുത്ത് ഞെട്ടി തറിച്ച് നോക്കിനിന്ന ഷീജയെ പ്രതികൾ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി. തുടർന്ന് ഇരുവരും സ്വർണ്ണം കവർന്ന് കടന്ന് കളയുക ആയിരുന്നു.

മരിദാസ് നടത്തി വന്നിരുന്ന കടയിൽ എത്തിയ ഇരുവരും ഷീജയെ നോട്ടം ഇട്ട് വെച്ചിരുന്നു, തുടർന്നാണ് ഇവർ ക്രൂരകൃത്യം നടപ്പിൽ ആക്കിയത്. ഷീജ ഇപ്പോഴും അബോധവസ്ഥയിൽ തന്നെയാണ്.

മോഷ്ടിക്കപ്പെട്ട സ്വർണ്ണം പ്രതികൾ മാർത്താണ്ഡത്ത് സ്വർണ്ണ കടയിൽ വിൽക്കുക ആയിരുന്നു. പിന്നീട് പോലീസ് ഇത് തോണ്ടി മുതൽ ആയി സ്വർണ്ണ കടയിൽ നിന്നും കണ്ടെത്തുക ആയിരുന്നു. തുടർന്ന്, കടയുടമ പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞു. കൂടാതെ സിസിടിവി ദൃശ്യങ്ങളിൽ ഇരുവരും മുഖം പതിഞ്ഞിരുന്നു. കൂടാതെ കൊലക്ക് ഉപയോഗിച്ച ചുറ്റിക, പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവയിൽ മാരിദാസിന്റെ രക്തം പുരണ്ടിരുന്നു. ഇതും കേസിൽ സുപ്രധാന തെളിവുകൾ ആയി മാറി.