മനസ്സ് നിറയുന്ന സസ്‌പെൻസ് ത്രില്ലർ നൽകി ഫഹദ് ഫാസിൽ; അതിരൻ റീവ്യൂ..!!

80

പ്രശസ്ത എഴുത്തുകാരൻ പി എഫ് മാത്യൂസിന്റെ തിരക്കഥയിൽ നവാഗതനായ വിവേക് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ – സായ് പല്ലവി കൊമ്പിനേഷൻ ചിത്രം അതിരൻ തീയറ്ററുകളിൽ എത്തി.

ആകാംഷയും നിഗൂഢതയും നിഴലിച്ചു നിൽക്കുന്ന ട്രെയിലറിനോട് നീതി പുലർത്തുന്ന ദൃശ്യ ആവിഷ്കാരം തന്നെയാണ് വിവേക് എന്ന നവാഗത സംവിധായകൻ ഒരുക്കിയിരിക്കുന്നത്.

മലയാളികൾക്ക് മികച്ച ചിത്രങ്ങളുടെ നീണ്ട നിര തന്നെ സമ്മാനിക്കുന്ന ഫഹദ് നായകനാക്കി വിവേക് സംവിധാനം ചെയ്ത ചിത്രത്തിൽ സായ് പല്ലവി നായികയാവുന്നു,
എഴുപതുകളുടെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന കഥയാണ് ചിത്രത്തിൽ പറയുന്നത്.

ഒരു മാനസിക ആശുപത്രിയെ കേന്ദ്രീകരിച്ചാണ് കഥ ആരംഭിക്കുന്നത്. അതുൽ കുൽക്കർണി അവതരിപ്പിക്കുന്ന ഡോക്ടർ ബെഞ്ചമിൻ എന്നയാൾ നടത്തുന്ന മാനസിക ആശുപത്രിയിലേക്ക് ഇൻസ്പെക്ഷന് വേണ്ടി ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന കണ്ണൻ നായർ എത്തുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളും ആണ് ചിത്രം പറയുന്നത്.

ഫഹദ് ഫാസിൽ, സായ് പല്ലവി, അതുൽ കുൽക്കർണി, രഞ്ജി പണിക്കർ, ലെന തുടങ്ങിയ താരങ്ങളുടെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിൽ.

അനു മൂത്തേടത്തിന്റെ ഛായാഗ്രഹണം ചിത്രത്തിൽ മികച്ച ഷോട്ടുകളുടെ നീണ്ട നിര തന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

ബിജിഎം, അതിനൊപ്പം ഗാനങ്ങളും ചിത്രത്തിന്റെ മൂഡിന് ഒപ്പം നിലനിർത്താൻ കഴിഞ്ഞു എന്നുള്ളതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ മികവായി കാണാം.

വിവേക് എന്ന നവാഗതനായ സംവിധായകന്റെ കഥക്ക് PF മാത്യൂസിന്റെ ആണ് തിരക്കഥ, ചിത്രത്തിന്റെ കഥയിലെ പല ഭാഗങ്ങളും പ്രേക്ഷകരുടെ മനസിലേക്ക് സീനുകൾക്ക് മുന്നേ തന്നെ എത്തുന്നു എങ്കിൽ കൂടിയും ക്ലൈമാക്സ് പ്രേക്ഷകർക്ക് പുതിയ അനുഭവം തന്നെയാണ് നൽകുന്നത്.

സംസ്‌പെൻസിനും അതിന് ഒപ്പം ത്രില്ലിംഗ് നൽകുന്ന കഥാ രീതിയും പ്രേക്ഷകന് വേറിട്ട അനുഭവം തന്നെയാണ് ചിത്രം നൽകുന്നത്. സായ് പല്ലവി, ഫഹദ് ഫാസിൽ കോമ്പിനേഷൻ ചിത്രത്തിന് വേറിട്ട അനുഭവം നൽകാൻ സഹായിക്കുന്നു.

ത്രില്ലർ ശ്രേണിയിൽ ഉള്ള കഥകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് തീർച്ചയായും അതിരന് ടിക്കെറ്റ് എടുക്കാം.