ക്ലാസും മാസ്സും ചേർന്ന് മോഹൻലാൽ സൂര്യ വിസ്മയം; കാപ്പാൻ റിവ്യൂ..!!

59

ലൈക്ക പ്രൊഡക്ഷന്റെ ബാനറിൽ കെ വി ആനന്ദ് സംവിധാനം ചെയ്ത് മോഹൻലാൽ സൂര്യ ആര്യ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന കാപ്പാൻ ഇന്ന് മുതൽ തീയറ്ററുകളിൽ എത്തി.

മോഹൻലാൽ ചന്ദ്രകാന്ത് വർമ്മ എന്ന പ്രധാനമന്ത്രിയുടെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മോഹൻലാലിന്റെ സംരക്ഷണ ചുമതലയുള്ള കമാൻഡോ ഓഫീസറുടെ വേഷത്തിൽ ആണ് സൂര്യ സമുദ്രകനി എന്നിവർ എത്തുന്നത്. മോഹൻലാലിന്റെ മകന്റെ വേഷത്തിൽ ആണ് ആര്യ എത്തുന്നത്.

ഇന്ത്യയെ തകർക്കാൻ ശ്രമം നടത്തുന്ന പാകിസ്ഥാൻ തീവ്രവാദികളുടെ കഥയായി ആണ് ചിത്രം തുടങ്ങുന്നത് എങ്കിൽ കൂടിയും വ്യത്യസ്തമായ പ്രമേയം ആണ് ചിത്രം പറയുന്നത്. മോഹൻലാൽ എന്ന നടന്റെ അഭിനയ പാടവം മുഴുവൻ കൃത്യമായ രീതിയിൽ സംവിധായകൻ കെ വി ആനന്ദ് ഉപയോഗിച്ചു എന്ന് വേണം പറയാൻ.

സാധാരണയായി കാണുന്ന മാസ്സ് മസാല എന്റർടൈൻമെന്റ് ശ്രേണിയിൽ നിന്നും മാറിയാണ് കാപ്പാൻ കെ വി ആനന്ദ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ വമ്പൻ മാസ്സ് ഒന്നും കൊടുക്കാതെ ആയിരുന്നു സൂര്യ, മോഹൻലാൽ, ആര്യ അടക്കമുള്ള താരങ്ങളുടെ എൻട്രി.

കാർഷിക മേഖലയിലേക്ക് കുത്തക മുതലാളിമാരുടെ കടന്നു കയറ്റാതെ കുറിച്ച് പറയുന്ന ചിത്രം, സൂര്യ – മോഹൻലാൽ കോമ്പിനേഷൻ സീനുകൾകൊണ്ടും അതോടൊപ്പം തന്നെ ആര്യ – സൂര്യ രംഗങ്ങളും മിഴിവേകി.

ആക്ഷൻ ത്രില്ലെർ ശ്രേണിയിൽ ഉള്ള ചിത്രത്തിൽ സാധാരണ തമിഴ് ചിത്രങ്ങളിൽ ഉള്ള അവനാവശ്യ ഗാന രംഗങ്ങളും പ്രണയ രംഗങ്ങളും ഒഴിവാക്കാൻ സംവിധായകൻ ശ്രദ്ധ കൊടുത്തിട്ടുണ്ട്. ആരാധകർക്കും അതോടൊപ്പം കാലിക പ്രസക്തി ഉള്ള ഒരു വിഷയം ചെയ്യുന്നതിൽ കൂടി ഏത് തരത്തിൽ ഉള്ള പ്രേക്ഷകർക്കും ഇഷ്ടമാകുന്ന ഒരു ചിത്രം തന്നെ ആയിരിക്കും കാപ്പാൻ.

സൂര്യക്ക് നായികയായി സായ്‌യേഷ എത്തുന്ന ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ഹാരിസ് ജയരാജ് ആണ്. ആക്ഷൻ ത്രില്ലെർ ശ്രേണിയിൽ എത്തുന്ന ചിത്രത്തിൽ സമുദ്ര കനി, ബോബൻ ഇറാനി, എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തമിഴിന് ഒപ്പം തെലുങ്കിലും മൊഴി മാറി എത്തുന്ന ചിത്രം കേരളത്തിൽ വിതരണത്തിന്‌ എത്തിക്കുന്നത് ടോമിച്ചൻ മുളകുപാടം ആണ്.

You might also like