സൂര്യ മോഹൻലാൽ എന്നിവർ ഒന്നിക്കുന്ന കാപ്പാൻ ഇന്ന് മുതൽ തീയറ്ററുകളിൽ; ആദ്യ ഷോ 8 മണി മുതൽ..!!

165

ലൈക്ക പ്രൊഡക്ഷന്റെ ബാനറിൽ കെ വി ആനന്ദ് സംവിധാനം ചെയ്ത് മോഹൻലാൽ, സൂര്യ, ആര്യ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന കാപ്പാൻ ഇന്ന് മുതൽ തീയറ്ററുകളിൽ. സൂര്യക്ക് നായികയായി സായ്‌യേഷ എത്തുന്ന ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ഹാരിസ് ജയരാജ് ആണ്.

ആക്ഷൻ ത്രില്ലെർ ശ്രേണിയിൽ എത്തുന്ന ചിത്രത്തിൽ സമുദ്ര കനി, ബോബൻ ഇറാനി, എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തമിഴിന് ഒപ്പം തെലുങ്കിലും മൊഴി മാറി എത്തുന്ന ചിത്രം കേരളത്തിൽ വിതരണത്തിന്‌ എത്തിക്കുന്നത് ടോമിച്ചൻ മുളകുപാടം ആണ്. ആക്ഷൻ ത്രില്ലെർ ശ്രേണിയിൽ എത്തുന്ന ചിത്രം ഇന്ന് മുതൽ ആണ് പ്രദർശനം ആരംഭിക്കുന്നത്. രാവിലെ 8 മണി മുതൽ കേരളത്തിൽ ഫാൻസ്‌ ഷോ ആരംഭിക്കും.