ഇന്ന് കാവ്യ മാധവന്റെ പിറന്നാൾ; മഹാലക്ഷ്മിക്കൊപ്പം ആഘോഷമാക്കി കുടുംബം..!!

52

ബാലതാരമായി സിനിമയിൽ എത്തുകയും തുടർന്ന് ചദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കൂടി നായിക പദവിയിലേക്ക് ഉയരുകയും ചെയ്ത നടിയാണ് കാവ്യ മാധവൻ. ഇന്ന് മലയാളികളുടെ പ്രിയ താരമായ കാവ്യ മാധവന്റെ ജന്മദിനം കൂടിയാണ്.

സാധാരണയുള്ള ജന്മദിനങ്ങളിൽ നിന്നും ഏറെ പ്രത്യേകതയുള്ള ജന്മദിനം തന്നെയാണ് കാവ്യക്ക്. മകൾ ജനിച്ചതിനു ശേഷം ഉള്ള കാവ്യയുടെ ആദ്യ പിറന്നാൾ ആണ് ഇത്. 2016 ൽ ആയിരുന്നു ദിലീപും കാവ്യയും തമ്മിൽ വിവാഹിതർ ആകുന്നത്. മലയാളത്തിലെ ഏറ്റവും വിജയം നേടിയ കോമ്പിനേഷൻ ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും.

ഇരുവരും നായിക നായകന്മാർ ആയി എത്തിയ മീശ മാധവൻ ആയിരുന്നു ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ വിജയവും അതിനൊപ്പം ദിലീപിന് വമ്പൻ ഫാൻസ്‌ പിന്തുണ നേടിയെടുത്ത ചിത്രം കൂടിയായിരുന്നു അത്.