മീൻ വൃത്തിയാക്കുന്നതിന് ഇടയിൽ തൊലിക്കുള്ളിലെ കാഴ്ചകണ്ടു ഞെട്ടി വീട്ടമ്മ; സംഭവം വൈറ്റിലയിൽ..!!

33

വൈറ്റില കൊച്ചുവീട്ടിൽ അഗസ്റ്റിൻ വീട്ടിൽ വാങ്ങിയ മീൻ വൃത്തിയാക്കുന്നതിന് ഇടയിൽ ആണ് പുഴുക്കളെ കണ്ടെത്തിയത്. വീടുകൾ തോറും ബൈക്കിൽ വിൽപ്പന നടത്തുന്ന ആളിൽ നിന്നും ആയിരുന്നു അഗസ്റ്റിൻ മീൻ വാങ്ങിയത്. ഇയാൾ തോപ്പുംപടി ഹാർബറിൽ നിന്നുമാണ് മീൻ വാങ്ങി വിൽപ്പന നടത്തുന്നു എന്നാണ് സൂചന.

മീൻ കറി വെക്കാനായി വൃത്തി ആക്കുന്നതിന് ഇടയിൽ ആണ് തൊലി മാറ്റിയപ്പോൾ നൂറ് കണക്കിന് പുഴുക്കളെ കണ്ടെത്തിയത്. രണ്ടിഞ്ച് നീളം ഉള്ള പുഴുക്കളെയാണ് കണ്ടെത്തിയത്.

തുടർന്ന് അഗസ്റ്റിൻ ഡിവിഷൻ കൗസിലറെ വിവരം അറിയിക്കുക ആയിരുന്നു, അദ്ദേഹം സ്ഥലത്ത് എത്തുകയും പരിശോധന നടത്തുകയും ചെയിതു എന്നാൽ അവധി ആയത് കൊണ്ട് കഴിഞ്ഞ ദിവസം കോപ്പറേഷൻ ഹെൽത്ത് സൂപ്പർവൈസർ എത്തിയിരുന്നില്ല, ഉദ്യോഗസ്ഥർ എത്തുന്നത് വരെ മീൻ സൂക്ഷിച്ചു വെക്കാൻ ആണ് അഗസ്റ്റിന്റെ തീരുമാനം.