സിനിമയിൽ മികച്ച വേഷങ്ങൾ വേണമെങ്കിൽ വഴങ്ങണമെന്നു പറഞ്ഞവർക്ക് കിടിലം മറുപടി നൽകി പായൽ രജ്പുത്..!!

21

പഞ്ചാബി ചിത്രത്തിൽ കൂടിയാണ് പായൽ സിനിമയിൽ എത്തിയത് എങ്കിൽ കൂടിയും ശ്രദ്ധേയമായ വേഷം ചെയ്തത് RX 100 എന്ന 2018ൽ ഇറങ്ങിയ തെലുങ്ക് ചിത്രത്തിൽ കൂടിയാണ്.

ആർ എക്‌ സ് 100 എന്ന ചിത്രത്തിൽ ചൂടൻ രംഗങ്ങളിൽ അഭിനയിച്ചതിന് ശേഷം തനിക്ക് സിനിമയിൽ ഏറെ ദുരനുഭവങ്ങൾ നേരിടേണ്ടി വന്നു എന്നാണ് പായൽ പറയുന്നത്.

‘ഞാൻ ഒരു ചിത്രത്തിൽ ചൂടൻ രംഗങ്ങളിൽ അഭിനയിച്ചെന്നു കരുതി സിനിമയിൽ അവസരങ്ങൾ കിട്ടുന്നതിന് വേണ്ടി എന്തിനും വഴങ്ങുമെന്ന് ധരിക്കരുത്.

ബോളിവുഡിലും കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തുടക്കം മുതലെ ഇത്തരം ആവശ്യങ്ങളുമായി എന്നെ സമീപിക്കുന്നവരോട് ശക്തമായ ഭാഷയിൽ തന്നെ പ്രതികരിച്ചിട്ടുണ്ട്. വ്യക്തിത്വം പണയം വെച്ച് ലഭിക്കുന്ന അവസരങ്ങൾ എനിക്ക് ആവശ്യമില്ല’ ഇങ്ങനെ ആയിരുന്നു പായൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.