ഓണത്തിന് ബോക്സോഫീസ് യുദ്ധം; മോഹൻലാൽ, പൃഥ്വിരാജ്, നിവിൻ പോളി എത്തുന്നത് നവഗതർക്കൊപ്പം..!!

39

മലയാളി പ്രേക്ഷകർക്ക് ഈ ഓണത്തിന് വമ്പൻ ആഘോഷം തന്നെയാണ് ഉണ്ടാകുക. മോഹൻലാൽ, പൃഥ്വിരാജ്, നിവിൻ പോളി ചിത്രങ്ങൾ ആണ് ഓണത്തിന് എത്തുന്നത്.

മോഹൻലാൽ നായകനായി എത്തുന്ന ഇട്ടിമാണി മെയിഡ് ഇൻ ചൈന, പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ബ്രദേഴസ് ഡേ, നിവിൻ പോളി നായകനായി എത്തുന്ന ലൗ ആക്ഷൻ ഡ്രാമ എന്നിവയാണ് ഓണത്തിന് എത്തുന്ന പ്രധാന മലയാളം ചിത്രത്തിൽ, നവാഗതർ ആണ് മൂന്ന് ചിത്രങ്ങളും സംവിധാനം ചെയ്യുന്നത്. മൂന്ന് ചിത്രങ്ങളും കോമഡി ഫാമിലി എന്റർടൈന്മെന്റ് ആയി ആണ് എത്തുന്നത്. മൂന്ന് ചിത്രങ്ങളുടെയും സംവിധായകർ തന്നെയാണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. വമ്പൻ താര നിരയിൽ ആണ് മൂന്ന് ചിത്രങ്ങളും എത്തുന്നത്. തുടങ്ങി ഒട്ടേറെ പ്രത്യേകതകൾ ഉണ്ട് മൂന്ന് ചിത്രങ്ങൾക്കും.

മോഹൻലാൽ നായകനായി എത്തുന്ന ഇട്ടിമാണി മെയിഡ് ഇൻ ചൈനയാണ് ഒരു ചിത്രം, സിനിമ നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. നവാഗതരായ ജിബി ജോജു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്നത്. മോഹൻലാലിന് നായികയായി എത്തുന്നത് ഹണി റോസ് ആണ്. കനൽ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇട്ടിമാണി, കെ പി എ സി ലളിതയാണ് മോഹൻലാലിന്റെ അമ്മയുടെ വേഷത്തിൽ എത്തുന്നത്, രാധിക ശരത് കുമാർ, ധർമജൻ ബോൾഗാട്ടി, സിദ്ദിക്ക്, ജോണി ആന്റണി, സലിം കുമാർ, ഹരീഷ് കണാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കോമഡിയുടെ മേമ്പൊടിയിൽ ഒരുങ്ങുന്ന കുടുംബ ചിത്രമാണ് ഇട്ടിമാണി മെയിഡ് ഇൻ ചൈന.

നിവിൻ പോളിയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ലൗ ആക്ഷൻ ഡ്രാമയാണ് മറ്റൊരു ഓണ ചിത്രം, റോമന്റിക്ക് ആക്ഷൻ ചിത്രമായി എത്തുന്ന ലൗ ആക്ഷൻ ഡ്രാമ നിർമ്മിക്കുന്നത് അജു വർഗീസ് ആണ്. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത് ധ്യാൻ തന്നെയാണ്, ജോമോൻ ടി ജോണ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, വിനീത് ശ്രീനിവാസൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അജു വർഗീസ്, മല്ലിക സുകുമാരൻ, ദുർഗ കൃഷ്ണ, ശ്രീനിവാസൻ, രഞ്ജി പണിക്കർ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിന് ഉള്ളത്. ഷാൻ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

പ്രിത്വിരാജിന് ഒപ്പം നാല് നായികമാർ എത്തുന്ന കലാഭവൻ ഷാജോൺ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രദേഴസ് ഡേ. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാർട്ടിൻ, മഡോണ സെബാസ്റ്റ്യൻ, മിയ ജോർജ്ജ് എന്നിവർ ആണ് ചിത്രത്തിൽ നായികമാർ ആയി എത്തുന്നത്. തമിഴ് നടൻ പ്രസന്ന ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു എന്നുള്ള പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. 4 മ്യൂസിക് ആണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രത്തിന്റെ നിർമ്മാണം.

4 മ്യൂസിക്‌ ആണ് ബ്രദേഴസ് ഡേയുടെയും ഇട്ടിമാണി മെയിഡ് ഇൻ ചൈനയുടെയും ഗാനങ്ങൾ ഒരുക്കുന്നത്. ധർമജൻ ബോൾഗാട്ടി രണ്ട് ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്, അതുപോലെ തന്നെ അജു വർഗീസ് ലൗ ആക്ഷൻ ഡ്രാമയിലും ഇട്ടിമാണിയിലും പ്രധാന വേഷത്തിൽ എത്തുന്നു.