കാണാതായ മകൾ ചിരിതൂക്കി തിരിച്ചെത്തുമെന്ന് കാത്തിരുന്ന അച്ഛന് മുന്നിൽ മകളുടെ ചേതനയറ്റ ശരീരം..!!

55

ജൂൺ 21ന് ആയിരുന്നു രാഖി തിരുവനന്തപുരത്ത് നിന്നും ജോലി ചെയ്യുന്ന എറണാകുളത്തേക്ക് മടങ്ങിയത്, വർഷങ്ങൾ മുമ്പ് അമ്മയുടെ വേർപാടിൽ അച്ഛൻ നൽകിയ സ്നേഹവും കരുതലും വളരെ വലുതായിരുന്നു, വർഷങ്ങളായി പുതങ്കടവിൽ പഞ്ചായത്ത് വക കെട്ടിടത്തിൽ തട്ടുകട നടത്തുന്ന രാജൻ, ഭാര്യയുടെ വിയോഗത്തിലും മകളെ നല്ല രീതിയിൽ ആണ് വളർത്തിത്, കൂട്ടുകാർക്ക് ഉള്ള പലഹാരവുമായി വീട്ടിൽ നിന്നും ഇറങ്ങിയ രാഖിയെ കാണാതെ ആയിട്ട് ഒരു മാസം പിന്നിടുമ്പോൾ, ഒരു ചിരിതൂക്കി ഒന്നും സംഭവിച്ചില്ല എന്ന മട്ടിൽ മകൾ തിരിച്ചെത്തും എന്ന് കാത്തിരുന്ന അച്ഛന് മുന്നിലേക്ക് മകളുടെ ചെതനയറ്റ ശരീരം എത്തിയത്.

അമ്പൂരിൽ ആ പാവം പിതാവ് എത്തുമ്പോൾ ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ, ആ കിടക്കുന്നത് തന്റെ മകൾ ആവരുതെ എന്നായിരുന്നു, എന്നാൽ ആ പാവം വൃദ്ധ പിതാവിന്റെ പ്രാർത്ഥന ഈശ്വരൻ കേട്ടില്ല, ഭാര്യയും മകളും ഇല്ലാതായിരിക്കുന്നു ആ പാവത്തിന്.

അമ്പൂരിൽ വമ്പൻ ജനാവലി തന്നെ ആയിരുന്നു സൈനികന്റെ വീടിന് മുന്നിൽ, കണ്ടെത്തിയത് മകളെ തന്നെയാണ് എന്നറിഞ്ഞപ്പോൾ തകർന്ന് വീഴുകയായിരുന്നു, പ്രണയ പകക്ക് മറ്റൊരു ഇരകൂടി, ലജ്ജിച്ചു തല താഴ്ത്തുന്നു സാക്ഷര കേരളം.