രാഖിയുമായി അഖിലേഷിന് 6 വർഷത്തെ പ്രണയം; അതിൽ നാല് വർഷം അഖിലേഷിന് മറ്റൊരു കുട്ടിയുമായി പ്രണയവും വിവാഹ നിശ്ചയവും..!!

49

പൂവാർ; വീണ്ടും ഞെട്ടിക്കുന്ന മറ്റൊരു സംഭവം കൂടി അരങ്ങേറിയിക്കുന്നത് കേരളത്തിൽ, കഴിഞ്ഞ ദിവസമാണ് ഒരു മാസം മുമ്പ് കാണാതായ പൂവാർ സ്വദേശിനിയായ രാഖിയെ കാമുകന്റെ പുരയിടത്തിലെ പറമ്പിൽ നിന്നും കുഴിച്ചെടുത്തത്.

അഖിലേഷ് എന്ന സൈനികനായ യുവാവും ആയി രാഖി പ്രണയത്തിൽ ആയിട്ട് 6 വർഷങ്ങൾ ആയി, ഒരു മിസ് കോളിൽ കൂടിയാണ് ഇരുവരും തമ്മിൽ പ്രണയത്തിൽ ആകുന്നത്, അതേ സമയം 24 വയസുള്ള അഖിലേഷിന് മറ്റൊരു പെണ്കുട്ടിയുമായി നാല് വർഷം ഇതേ കാലയളവിൽ പ്രണയം ഉണ്ടാകുകയും തുടർന്ന് വിവാഹ നിശ്ചയം നടത്തുകയും ചെയ്യുകയായിരുന്നു.

രാഖി ഒഴിവാക്കാൻ ഉള്ള വഴികൾ നടത്തിയ അഖിലേഷ്, സഹോദരനുമായി ചേർന്നാണ് രാഖിയെ ഇല്ലാതെ ആക്കിയത്. വിവാഹ നിശ്ചയം നടന്ന കുട്ടിയുടെ വീട്ടിൽ എത്തി രാഖി തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയ എത്തിയത് ആണ് ഇരുവർക്കും ഇടയിൽ ഉള്ള പക വർധിപ്പിച്ചത്.

അഖിലേഷും സഹോദരനും നിലവിൽ ഒളിവിൽ ആണ്, ഇരുവരുടെയും സുഹൃത്തും അയൽവാസിയുമായ ആദർശ് എന്ന യുവാവിനെ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചിട്ടുണ്ട്, ഇയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് രാഖിയുടെ ജഡം കണ്ടെത്തിയത്. നെയ്യാറ്റിൻകര ഡിവൈഎസ്പി അനിൽ കുമാർ, പൂവാർ സിഐ രാജിവ്, എസ്‌ ഐ സജീവ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.