സീരിയൽ കാണുന്നതിന് ഇടയിൽ കൂട്ടതല്ലിൽ ഭർത്താവിന് പരുക്ക്..!!

61

സീരിയൽ കാണുന്നതിനെ തുടർന്ന് ഉണ്ടായ തർക്കത്തിൽ കോട്ടയം കുമരകത്ത് മാതാപിതാക്കൾ തമ്മിൽ കൂട്ട അടി ഉണ്ടാകുക ആയിരുന്നു.

മണർകാട് സ്വദേശി അഭിലാഷ് (34) ആണ് സംഭവത്തിൽ വാക്കത്തി പ്രയോഗത്തിന് ഇരയായത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ,

കഴിഞ്ഞ ദിവസം രാത്രി മദ്യം കഴിച്ച് ഭാര്യയുടെ വീട്ടിൽ എത്തിയ അഭിലാഷ്, സീരിയൽ കണ്ടുകൊണ്ട് ഇരുന്ന ഭാര്യയോട് ചോറു വിളമ്പാൻ പറയുക ആയിരുന്നു, എന്നാൽ സീരിയലിൽ ലയിച്ചിരുന്ന ഭാര്യ കണ്ട ഭാവം നടിക്കുകയോ ചോറു വിളമ്പാനോ തയ്യാറായില്ല.

തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും ഭാര്യ മാതാവ് കൂടി സംഭവത്തിൽ ഇടപെടുകയും ചെയിതു, സംഭവ വികാസങ്ങൾക്ക് മൂർച്ച കൂടിയതോടെ ഭാര്യ ഭർത്താവിനെ വാക്കത്തി പ്രയോഗം നടത്തുക ആയിരുന്നു. തുടർന്ന് അഭിലാഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഭാര്യയയും മാതാപിതാക്കളും പിടിയിൽ ആകുകയും ചെയിതു, അഭിലാഷ് അതിന് മുമ്പും മദ്യ ലഹരിയിൽ വഴക്കുകൾ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് പറയുന്നത്.