ശ്രീറാമിന് റെട്രൊഗ്രേഡ് അംനേഷ്യ, അപകടം നടന്നത് ഓർമ്മയില്ല; ഡോക്ടർമാർ പറയുന്നത് ഇങ്ങനെ..!!

26

തിരുവനന്തപുരത്ത് നടന്ന അപകടത്തെ കുറിച്ച് ശ്രീറാം വെങ്കിട്ടരാമന് ഓർമയില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഏതെങ്കിലും ഒരു പ്രത്യേക സംഭവം ഓർത്തെടുക്കാൻ കഴിയാത്ത റെട്രോഗ്രഡ് അംനേഷ്യ ആണ് ശ്രീറാമിനു ഉള്ളത് എന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർന്മാർ പറയുന്നത്.

ചിലപ്പോൾ ഇത്തരത്തിൽ ഉള്ള ആളുകൾക്ക് പെട്ടന്ന് ഉണ്ടായ ആഘാതത്തിൽ ഉണ്ടായ സംഭവം എന്നെന്നേക്കുമായി മറന്നു പോകാനും അല്ലെങ്കിൽ മാനസിക സമ്മർദം ഒഴിയുമ്പോൾ സംഭവത്തെ കുറിച്ച് ഓർക്കാനും കഴിയും എന്നും ഡോക്ടർന്മാർ പറയുന്നു.

അപകടം ഉണ്ടായ സമയത്ത് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശ്രീറാം പിനീട് കിംസ് ആശുപത്രിലേക്ക് മാറുക ആയിരുന്നു, തുടർന്ന് ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് ചികിത്സ, എന്നാൽ ശ്രീരാമിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ട് എന്നും ആശുപത്രി അധികൃതർ പറയുന്നു, ഇടക്കിടക്ക് തല കറക്കവും തലവേദനയും ഉണ്ടാകുന്നുണ്ട്.