മറ്റെന്തിനേക്കാളും എനിക്ക് പ്രിയം അദ്ദേഹത്തിന്റെ ചിരി; വഫ ഫിറോസിന്റെ വാക്കുകൾ..!!

67

തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ ഇടിച്ചു വീഴ്ത്തി ഇല്ലാതെയാക്കിയ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന വാഹനത്തിൽ ഒപ്പം ഉണ്ടായിരുന്ന കാർ ഉടമ കൂടിയായ വഫ ഫിറോസ് ആണ് ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ താരം.

ആരാണ് വഫ എന്നും എന്തായിരുന്നു അവരുടെ പിന്നാമ്പുറ കഥകൾ എന്നുള്ള അന്വേഷണം അവസാനം വിരാമം ആയത് പ്രമുഖ മാധ്യമത്തിൽ വന്ന അഭിമുഖം എത്തിയതോടെയാണ്.

വഫ ഫിറോസ് മുന്‍പ് ടെലിവിഷൻ ഷോകളിൽ പങ്കെടുത്ത് ശ്രദ്ധേയയായിരുന്നു. ഇതിൽ ഒരു ടെലിവിഷൻ റിയാലിറ്റി ഷോയിൽ വഫ പങ്കെടുത്ത വീഡിയോ ഇപ്പോൾ വീണ്ടും സാമൂഹിക മാധ്യമത്തിൽ വൈറലാവുകയാണ്. ഡാൻസ് റിയാലിറ്റി ഷോയുടെ വിധി കർത്താവായിരുന്ന നീരവിന് പിറന്നാൾ ആശംസകൾ നേരാനായി തിരഞ്ഞെടുത്ത യുവതികളിൽ ഒരാൾ വഫയായിരുന്നു.

പിറന്നാള്‍ ആശംസ നേർന്നുകൊണ്ട് നിരവിന്റെ വലിയ ആരാധികയാണെന്നും അദ്ദേഹത്തിന്റെ ചിരി മറ്റെന്തിനെക്കാളും പ്രിയപ്പെട്ടതാണെന്നും വഫ വീഡിയോയിൽ പറയുന്നു. ഞാൻ വഫ, നിങ്ങളുടെ ആരാധികയാണ്. നിങ്ങളുടെ ചിരി ക്യൂട്ടാണ്. ഒന്നിനും അതിനെ തോൽപ്പിക്കാൻ കഴിയില്ല’. അന്ന് സ്വയം പരിചയപ്പെടുത്തി വഫ നീരവിനോട് പറഞ്ഞു.