സ്ത്രീകളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മാണിക്യൻ; സോഷ്യൽ മീഡിയയിൽ ഹിറ്റായി ഒടിയൻ റീവ്യൂ..!!

35

കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു ഒടിയനെ, ഡോക്ടർ ഷിനു ശ്യാമളൻ കണ്ട ഒടിയൻ മാണിക്യൻ, റീവ്യൂ വായിക്കാം…

“മാണിക്യന് പ്രഭയെ ഇഷ്ടമായിരുന്നു അല്ലെ”.

“ഇഷ്ടമായിരുന്നു എന്നു പറയുവാൻ മാണിക്യനും പ്രഭയും ചത്തു പോയിട്ടൊന്നുമില്ലല്ലോ..”

സ്ത്രീകളെ ബഹുമാനിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്ന മാണിക്യൻ എന്ന കഥാപാത്രത്തെ മോഹൻലാൽ എന്ന നടൻ അവിസ്മരണീയമാക്കി.

മഞ്ജു വാര്യർ ചെയ്ത പ്രഭയെന്ന കഥാപാത്രത്തെ മണിക്യനോടോപ്പം തന്നെ നമ്മൾ ഹൃദയത്തിൽ സൂക്ഷിക്കും.

ഹരിയേട്ടന്റെ തിരക്കഥയുടെ പിൻബലം സിനിമയിലുടനീളം അനുഭവിച്ചറിയാം. ഒരു സിനിമയുടെ നട്ടെല്ല് അതിന്റെ മികവുറ്റ തിരക്കഥയും സംഭാഷണങ്ങളും എന്നതാണ്. അത് ഹരിയേട്ടൻ അതിമനോഹരമായി തന്നെ ചെയ്തിട്ടുണ്ട്. ഇനിയുമേറെ ഉയരങ്ങൾ എന്റെ പ്രിയ സുഹൃത്തിന് കൈവരിക്കുവാൻ സാധിക്കട്ടെ.

തേൻകുറിശ്ശി ഗ്രാമത്തിന്റെ ദൃശ്യ ചാരുത ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. മനോഹരമായ ഗാനങ്ങളും ഗാനരംഗങ്ങളും സിനിമയിൽ നിറഞ്ഞു നിൽക്കുന്നു.

ചില സ്ഥലങ്ങളിൽ ഒടിയനായി മോഹൻലാൽ മാറുമ്പോൾ കുറച്ചൂടെ ഗ്രാഫിക്സ് നന്നാക്കാമായിരുന്നു എന്നു തോന്നി. ഒടിയൻ “എഴുത്തച്ഛൻ” എന്നയാളെ ഒടിവെക്കുന്ന ആ രംഗങ്ങൾ കട്ട് ചെയ്താൽ സിനിമയുടെ ദൈർഘ്യം കുറയ്ക്കാമായിരുന്നു എന്നു തോന്നി.

“കൊണ്ടോരം” എന്ന ഗാനം കണ്ണിനും കാതിനും കുളിർമയേകുന്ന ഒന്നാണ്. മഞ്ജു ആദ്യമിടുന്ന ആ ചുവന്ന ബ്ലോസും, ക്രീം സാരിയും എന്തോ എനിക്ക് വല്ലാതെ ഇഷ്ടമായി. അതിങ്ങനെ കാറ്റിൽ പറക്കുന്നത് കാണാൻ വല്ലാത്ത ചന്തമായിരുന്നു ?.

മഞ്ജുവിന്റെ അനിയത്തിയായി അഭിനയിച്ച നടി അഭിനന്ദനം അർഹിക്കുന്നു. പ്രകാശ് രാജ്,ബാക്കി എല്ലാവരും തന്നെ നന്നായി അഭിനയിച്ചു.

കുറച്ചൂടെ സ്പീഡ് ആകാമായിരുന്നു. ചിലയിടത്ത് ഒരു സ്ലോ തോന്നി. ഒരുപക്ഷേ ഒടിയൻ തീയേറ്ററുകളിൽ എത്തുന്നതിന് മുൻപേ ഒരു മാസ്സ് എന്റർടൈനറായി പലരും കരുതിയിരിക്കാം. വൻപിച്ച വരവേൽപ്പാണല്ലോ സിനിമയ്ക്ക് തീയേറ്ററുകളിൽ എത്തുന്നതിന് മുൻപേ തന്നെ ലഭിച്ചത്. മോഹൻലാലിന്റെ ഭാരം കുറച്ചതുമൊക്കെ വാർത്തകളിൽ വളരെയേറെ ശ്രദ്ധിക്കപ്പെട്ടതാണല്ലോ.

പീറ്റർ ഹെയിനിന്റെ സ്റ്റണ്ട് രംഗങ്ങൾ കിടു.

എല്ലാം കൊണ്ടും കൊള്ളാം. കണ്ടിരിക്കാം.

My rating 3.5/5

ഡോ. ഷിനു ശ്യാമളൻ

https://www.facebook.com/1172566539/posts/10215553146759760/

You might also like