മയക്കുമരുന്നുമായി സീരിയൽ നടി കൊച്ചിയിൽ പിടിയിൽ; നടിക്കെതിരെ പെണ്വാണിഭ കേസും..!!

36

ഇന്നലെ രാത്രിയിൽ ആണ് വൻ മാരക ശേഷിയുള്ള ലഹരിമരുന്നുകളുമായി തിരുവനന്തപുരം സ്വദേശിയായ സീരിയൽ നടിയേയും ഡ്രൈവറെയും കൊച്ചി പാലാരിവട്ടം പാലച്ചുവടുള്ള ഫാറ്റിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. അശ്വതി ബാബു എന്ന സീരിയൽ നടിയെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ അഞ്ച് ഗ്രാം എംഡിഎംഎയും കൈവശം ഉണ്ടായിരുന്നു.

അശ്വതി ഡ്രൈവർ ബിനോയിയുടെ ബാഗിൽ നിന്നുമാണ് രണ്ടര ഗ്രാം വീതമുള്ള രണ്ട് പാക്കറ്റുകൾ കണ്ടെടുത്തത്, ബാൻഗ്ലൂരിൽ നിന്നും എത്തിച്ചതാണ് എന്നാണ് പോലീസ് ചോദ്യം ചെയ്യലിൽ ഇരുവരും വ്യക്തമാക്കിയത്.

അതേ സമയം അശ്വതിയുടെ ഫോൺ പരിശോധനയിൽ നിന്നും വലിയൊരു പെണ്വാണിഭ സംഘം തന്നെ പ്രവർത്തിക്കുന്നതിന്റെ സൂചനകൾ ലഭിച്ചതായി ആണ് വിവരം, പെണ്വാണിഭം നടത്തുന്ന രീതിയിൽ ഉള്ള വാട്ട്സ്ആപ്പ് സന്ദേശങ്ങൾ കൂടുതൽ അന്വേഷണം നടത്താൻ പോലീസ് തീരുമാനം. ഇതിന് മുമ്പും നിരവധി കേസുകളിൽ നടി കുറ്റാരോപിതായിട്ടുണ്ട്.

You might also like