പടക്കം പൊട്ടിക്കൽ, മുട്ട പഫ്സ്, പോസ്റ്റർ കീറൽ; ഒടിയന്റെ വിജയത്തിൽ തകർന്ന പ്രമുഖ ഫാൻസ്..!!

64

വിജയ പരാജയങ്ങൾ എല്ലാ മേഖലയ്ക്കും ഉള്ളതുപോലെ സിനിമക്കും ഉണ്ട്, ഒരു സിനിമ അതിലെ നായകന്റെയോ നായികയുടെയോ അല്ലെങ്കിൽ സംവിധായകന്റെയോ മാത്രമല്ല, ഓരോ സിനിമയും ലൈറ്റ് ബോയ് മുതൽ അങ്ങു സംവിധായകൻ വരെയുള്ള ഓരോ ആളുകളുടെ വേദനയുടെയും ത്യാഗങ്ങളുടെയും വിയർപ്പിന്റെയും ഒക്കെ അവസാന വാക്കാണ്. തങ്ങളുടെ ജോലി അർപ്പണ ബോധത്തോടെയും ആത്മാര്ഥതയോടെയുമാണ് ഓരോ ആളുകളും ചെയ്യുന്നത്. സിനിമ പരാജയം ആകണം എന്നു കരുതി ആരും ഇതുവരെയും ഒരു സിനിമ പോലും ചെയ്‌തട്ടുണ്ടാവില്ല.

ഇനി, സിനിമ നല്ലതാണോ മോശം ആണോ എന്ന് തീരുമാനിക്കാൻ ഉള്ള അവകാശം അത് പ്രേക്ഷകന് മാത്രമാണ്, പക്ഷെ ഈ വീഡിയോകൾ ഇത്തിരിയല്ല ഒരു വലിയ ക്രൂരത അല്ലെ.

ആരുടെ സിനിമ ആയിക്കോട്ടെ, വിജയമോ പരാജയമോ ആയിക്കോട്ടെ, പക്ഷെ ഈ വീഡിയോ കാണുക.. കേരളത്തിലെ പ്രമുഖ നടന്റെ ആരാധകരുടെ ഒരു ആഘോഷം.. പച്ച മലയാളത്തിൽ പറഞ്ഞാൽ ശുദ്ധ തന്തയില്ലാത്തരം…!!

Posted by The Complete Actor on Saturday, 15 December 2018

ഒരു മോഹൻലാൽ ചിത്രം ഇറങ്ങുമ്പോൾ അതിന്റെ പോസ്റ്റർ വലിച്ച് കീറുന്നതും അല്ലെങ്കിൽ അത് കത്തിക്കുന്നത് ഒന്നും ആദ്യ സംഭവല്ല, കുറെ വര്ഷങ്ങൾക്ക് മുമ്പ് ദൃശ്യം റിലീസ് ചെയ്തപ്പോൾ ആലപ്പുഴയിൽ ഉള്ള ഒരു വിഭാഗം ആരാധകർ, ഒരു പ്രമുഖ നടന്റെ ആരാധകർ പോസ്റ്റർ തീയിൽ കത്തിച്ചു. ഇത് പടത്തോടുള്ള അമർഷമല്ലെന്നു കാലം തെളിയിച്ചു. നായകൻ മോഹന്ലാലിനോടുള്ള അസൂയ മാത്രമേ ഇതിന് കരുതാൻ കഴിയൂ.

പോസ്റ്റർ വലിച്ചു കീറി കളയുക…. പ്രിന്റ് Upload ചെയ്യുക… മിട്ടായി വിതരണം, അന്നൗൺസ്‌മെന്റ് നടത്തുക… "എന്ത് മാത്രം FRUSTRATION ആണ് മക്കളേ നിങ്ങള്ക്ക്…. ഇത്രയും പേടിയായിരുന്നു അല്ലെ"??

Posted by The Complete Actor on Sunday, 16 December 2018

ചരിത്രം വീണ്ടും ആവർത്തിക്കുകയാണ്, അന്ന് പോസ്റ്റർ കത്തിച്ച അതേ നടന്റെ ആരാധകർ ഇന്ന് പോസ്റ്റർ വലിച്ചു കീറിയിരിക്കുന്നു,

ഒടിയൻ പരാജയപ്പെട്ടു എന്ന് സ്വയം ആശ്വസിച്ചു പടക്കം പൊട്ടിക്കുന്നു, മധുരം വിതരണം ചെയ്യുന്നു.

നിങ്ങളുടെ ഈ പ്രവർത്തി കൊണ്ട് മോഹൻലാലിനെ തകർക്കാൻ കഴിയും എന്ന് തോന്നുന്നില്ല. മലയാള സിനിമയും തകരില്ല, പക്ഷെ നിങ്ങൾ ആരാധിക്കുന്ന നടൻ, അദ്ദേഹത്തിന് തല കുനിക്കേണ്ടി വരും.

You might also like