ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പകുതി അതി ഗംഭീരം; നിറഞ്ഞാടി പ്രണവ്..!!

21

പ്രണവ് മോഹൻലാൽ നായകനായി എത്തിയ രണ്ടാം ചിത്രം റിലീസിന് എത്തി, രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് പുതുമുഖ നടി സായ ഡേവിഡ് ആണ്.

വമ്പൻ ട്വിസ്റ്റുകളും ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകർക്ക് വലിയ ആവേശം തന്നെയാണ് ചിത്രത്തിന്റെ ആദ്യ പകുതി നൽകുന്നത്.

പ്രണവ് മോഹൻലാൽ അപ്പു എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ടോമിച്ചൻ മുളക്പാടം നിർമ്മിക്കുന്ന ചിത്രത്തിൽ ധർമജൻ ബോൾഗാട്ടി, ആന്റണി പെരുമ്പാവൂർ, കലാഭവൻ ഷാജോണ്, മനോജ് കെ ജയൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.