ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അതിരാവിലെ ഷോകൾ പിൻവലിച്ചു..!!

24

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന രണ്ടാം ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഇന്ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ രാവിലെ 8 മണി, 8.30am, 8.45am ഷോകൾ ആണ് തീയറ്ററുകൾ പിന്വലിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പ്രിന്റിൽ ഉള്ള പാകപ്പിഴകൾ മൂലമാണ് ആദ്യ ഷോകൾ പിൻവലിച്ചത് എന്നാണ് തീയറ്റർ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ക്യൂബ് വീണ്ടും ചിത്രത്തിന്റെ പുതിയ പ്രിന്റ് അപ്‌ലോഡ് ചെയ്യുകയാണ് എന്നും അറിയുന്നു.

കൊച്ചി മരട് പാൻ സിനിമാസിലെ 8.45 തുടങ്ങുന്ന ആദ്യ ഷോ പിൻവലിക്കുകയും ആദ്യ ഷോ 9.30ലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്, അതുപോലെ പിറവം ദർശനയിലെ രാവിലെ 8 മണിയുടെ ഷോ ഇന്നലെ തന്നെ പിൻവലിച്ചു. തിരുവനന്തപുരത്ത് പ്രമുഖ തീയറ്ററുകളിൽ എല്ലാം തന്നെ ആദ്യ ഷോ പിന്വലിച്ചിട്ടുണ്ട്, ഫാൻസ് ഷോ പിന്വലിച്ചതിൽ ആരാധകർ നിരാശ സോഷ്യൽ മീഡിയ വഴി അറിയിക്കുന്നുണ്ട്.

You might also like