41 ശുദ്ധിയോടെ ഇരിക്കാൻ സ്ത്രീകൾക്ക് കഴിയുമോ, പിന്നെ എന്തിന് ശബരിമലയിൽ പോകണം; പ്രിയ വാര്യർ..!!

52

അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് പ്രിയാ വാര്യര്‍. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി. തികച്ചും അര്‍ത്ഥശൂന്യമായ ഒരു കാര്യമായാണ് ഇതിനെ താൻ കാണുന്നതെന്ന് നടി ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിൽ വ്യക്തമാക്കി.

‘ഞാന്‍ കരുതുന്നത് തികച്ചും അര്‍ത്ഥശൂന്യമായ കാര്യമാണെന്നാണ്. ഞാന്‍ ഈ പ്രശ്‌നത്തെ കുറിച്ച് അധികം ആലോചിച്ചിട്ടില്ല. നമ്മള്‍ തുല്യതക്ക് വേണ്ടിയാണ് പോരാടുന്നതെങ്കില്‍ അതിന് മുമ്പ് അഭിസംബോധന ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ട്. ശബരിമല ആചാരങ്ങള്‍ വര്‍ഷങ്ങളായുള്ളതാണ്. ഒരു വിശ്വാസി 41 ദിവസം വ്രതം എടുക്കണം. ആ 41 ദിവസം മുഴുവന്‍ ശുദ്ധിയോടെ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ല‘ – പ്രിയ പറഞ്ഞു.

https://youtu.be/Wj9JdgfoI78