മുപ്പത് വയസ്സ് വരെയുള്ള പുരുഷന്മാർ, സ്ത്രീ ശരീരം കാണാതെ ലൈംഗീക വികാരം കടിച്ചമർത്തി ജീവിക്കുന്നവർ; ജോമോൾ ജോസഫ്..!!

165

ജോമോൾ ജോസഫ്, ഈ കൊച്ചിക്കാരിയാണ് കുറച്ചു നാളുകൾ ആണ് സോഷ്യൽ മീഡിയയിൽ താരം, ആദ്യം രാത്രിയിൽ കുറെ ഞരമ്പ് രോഗികൾ താൻ കുട്ടിയുടുപ്പ് ഇട്ടത് കൊണ്ട് പാതി രാത്രിയിലും ഫേസ്ബുക്കിൽ മെസേജുമായും വീഡിയോ കോളുകൾ ആയി ഓടി നടക്കുക ആന്നെന്നും ആയിരുന്നു പോസ്റ്റ്, കേരളത്തിലെ പുരുഷന്മാർ മുഴുവൻ ഞരമ്പ് രോഗികൾ ആണെന്ന് ജോമോൾ വിശേഷണം നടത്തിയത്.

ആദ്യ പോസ്റ്റ്, വലിയ ഹിറ്റ് ആയതോടെ തുരുതുരാ പോസ്റ്റുകളുമായി ജോമോൾ എത്തുകയാണ്. പുതിയ പോസ്റ്റിൽ പറയുന്നത്. ‘മുപ്പത് വയസുവരെ പെണ്ണ് കെട്ടിക്കാതെ പിടിച്ച വയ്ക്കും, പ്രണയിക്കാനോ, സ്ത്രീ ശരീരം കാണാനോ യോഗമില്ല, മലയാളി യുവാക്കള്‍ ലൈംഗിക വികാരം കടിച്ചമര്‍ത്തി ജീവിക്കുന്നവരാണ്‌ പുരുഷന്മാർ എന്നാണ് യുവതി പറയുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

എന്നെ നിങ്ങള് വീഡിയോകോൾ ചെയ്യുന്നത് കുട്ടിയുടുപ്പിട്ടിട്ടാണെന്ന് വെക്കാം, ഞാനൊരു പെണ്ണായതുകൊണ്ടാണ് എന്ന് വിചാരിക്കാം. എന്റെ കെട്ട്യോന്റെ നമ്പറിലേക്ക് പാതിരാക്കും പുലർച്ചെ രണ്ട്മണിക്കും, മൂന്നുമണിക്കുമൊക്കെ വീഡിയോകോൾ ചെയ്യുന്നതെന്തിനാ മക്കളേ?

ന്നിട്ട് മൂപ്പര് കോൾ അറ്റന്റ് ചെയ്ത കഴിയുമ്പോൾ, മൂപ്പരുടെ ഫോണിന്റെ ക്യാമറ കണ്ട്, നിങ്ങൾ ക്യാമറ ഓഫ് ചെയ്ത് വെച്ച് നിക്കുക. എന്തോന്നെടേയിത്, ഇമ്മാതിരി ദാരിദ്ര്യമോ? ഉറക്കത്തിൽ നിന്ന് ചാടിയെഴുന്നേറ്റ് കോളെടുക്കുമ്പോൾ വോയ്സ് കോളാണോ വീഡിയോ കോളാണോ എന്ന് ആരും നോക്കുകപോലുമില്ലല്ലോ? ഞരമ്പൂസേ, ഇതൊരു മാനസീക രോഗമാണേ, വലിയ ഒരു മാനസീക രോഗം.

ഒരാളെ വീഡിയോ കോൾ ചെയ്യുന്നത് അയാളുടെ അനുമതിയോടെ മാത്രമായിരിക്കണം. പാതിരാക്ക് ഉറങ്ങിക്കിടക്കുമ്പോൾ നീയൊക്കെ വീഡിയോ കോൾ ചെയ്യുന്നത് ഇവിടെ ഞങ്ങളുടെ സുഖവിവരം അറിയാനല്ല എന്നത് മനസ്സിലാക്കാനുള്ള സാമാന്യബോധം ഉള്ളവരും ചോറ് കഴിച്ച് ജീവിക്കുന്നവരും തന്നെയാണ് ഞങ്ങൾ.

ഞരമ്പുകളേ, എന്റെ ഭർത്താവ് സോഷ്യൽമീഡിയയിൽ സജീവമായിട്ട് വർഷങ്ങളായി, സോഷ്യൽമീഡിയയിൽ നിന്നും നിരവധി പെൺസുഹൃത്തുക്കളെ അദ്ദേഹത്തിന് കിട്ടിയിട്ടുമുണ്ട്, അവരുടെ അടുത്തേക്ക് എത്രതവണ പഞ്ചാരയുമായി അദ്ദേഹം ചെന്നു എന്നും, എത്രപേരോട് ഫ്ലർട്ടിങ്ങിനായി ചെന്നു എന്നും, എത്രപേരേ മെസഞ്ചർകോൾ ചെയ്ത് ശല്യപ്പെടുത്തി എന്നും, എത്രപേരേ വീഡിയോകോൾ ചെയ്തു എന്നും അദ്ദേഹത്തിന്റെ സോഷ്യൽമീഡിയാ പെൺസുഹൃത്തുക്കളായ അവരിവിടെ പറയട്ടെ.

ഒരു സൌകര്യം, സാങ്കേതിക സംവിധാനം കയ്യിൽ കിട്ടിയാൽ മാന്യമായി ഉപയോഗിക്കാനായി പഠിക്കണം. അല്ലാതെ മറ്റുള്ളവരുടെ സ്വൈര്യജീവിതം തകർത്തും, ഉറക്കം കളഞ്ഞും അവരുടെ സ്വകാര്യതയിലേക്ക് അനുവാദം കൂടാതെ ഇടിച്ച് കയറിയുമല്ല അറുമാദിക്കേണ്ടത്. എന്തോന്നെടേ, ഒരു പെണ്ണിനെ കണ്ടാലോ, ഒരു പെണ്ണിന്റെ ഫേസ്ബുക്ക് പ്രൊഫൈല് കിട്ടിയാലോ ഇത്രമാത്രം ആക്രാന്തം?

മലയാളി യുവാക്കളെ പത്തും മുപ്പതും വയസ്സുവരെ പെണ്ണുകെട്ടിക്കാതെ പിടിച്ച് വെക്കും, അതിനുമുമ്പ് ഒന്ന് സമാധാനമായി പ്രണയിക്കാനോ, ഒരു പെണ്ണുമായി ഡേറ്റിങ്ങിലേർപ്പെടാനോ, ഒരു സ്ത്രീ ശരീരം ഒന്ന് കാണാനോ പോലും യോഗമില്ലാതെ, ലൈംഗീകവികാരം കടിച്ചമർത്തി ജീവിക്കുകയാണ് മിക്ക മലയാളികളും. ഇവിടെ രണ്ടുപേർ പ്രണയിച്ചാൽ, അവരൊന്ന് പാർക്കിൽ പോയിരുന്നാൽ, അവരൊരു സിനിമക്ക് പോയാൽ, അവരൊന്ന് കെട്ടിപ്പിടിച്ച് ബൈക്കിൽ യാത്രചെയ്താൽ, അവരൊന്ന് ഉമ്മവെച്ചാൽ അവിടൊക്കെ സദാചാരബോധം വില്ലനായി തലപൊക്കുന്നു. എന്നാൽ വളരെ ചുരുക്കം ചിലർ ഇതെല്ലാം ആസ്വദിക്കുന്നു.

കെട്ടിയവരിൽ തന്നെ ബഹുഭൂരിഭാഗവും ഭാര്യയെ പിരിഞ്ഞ് ജോലിക്കായി വിദേശത്തും മറുനാട്ടിലുമൊക്കെ ജീവിക്കുന്നു. ചിലരൊക്കെ പണം കൊടുത്ത് ലൈംഗീകസുഖം ആസ്വദിക്കുന്നു, മറ്റുള്ളവർ കൊടിയ ലൈംഗീക ദാരിദ്ര്യത്തിൽ ജീവിക്കുന്നു. അവന്റെ ലൈംഗീക ദാരിദ്ര്യത്തിന്റെ ഫ്രസ്ട്രേഷൻ മുഴുവനും അവൻ സോഷ്യൽമീഡിയയിൽ കൊണ്ടുവന്ന് അൺലോഡ് ചെയ്യുന്നു. ഇത്തരം ആളുകളെ മുഴുവനും ബ്ലോക്ക് ചെയ്യുക എന്നത് പ്രായോഗീകമല്ല. കണ്ടവനൊക്കെ വിളിച്ച് ഉറക്കം കളഞ്ഞിട്ട് അവനെയൊക്കെ ബ്ലോക്ക് ചെയ്താൽ പോരേ എന്നൊക്കെ പറയുന്ന ആ നിഷ്കളങ്കതയൊണ്ടല്ലോ, അത്ര നിഷ്കളങ്കരല്ല സാറുമ്മാരേ ഞങ്ങൾ.

വിവാഹം കഴിക്കാനായി പോകുന്ന പെണ്ണിന്റെ കന്യകാത്വത്തേക്കുറിച്ച് ആശങ്കയുള്ള പുരൂഷൻമാരുടെ ചാരിത്ര ശുദ്ധിപരിശോധനയോ വിർജിനിറ്റി പരിശോധനയോ നടത്തിയാൽ തീരാവുന്നതേയുള്ളൂ, ഇത്തരം ആശങ്കളുടെ അടിസ്ഥാനം. ഞാൻ വിർജിനാണ് എന്ന് ഉറപ്പിച്ച് പറയാൻ എത്ര യുവതീ യുവാക്കൾക്ക് ഇന്നും കഴിയും? അല്ലേലും വിർജിനിറ്റിയൊക്കെ വലിയ കോമഡിയല്ലേ സാറേ??

ലൈഗീകതയും ലൈംഗീക വിദ്യാഭ്യാസവും ഒക്കെ ചെറുപ്പം മുതൽ തന്നെ തുറന്ന് സംസാരിക്കാനും, പഠനപദ്ധതിയുടെ ഭാഗമാക്കാനും, ആരോഗ്യപരമായ ലൈംഗീകബന്ധത്തെക്കുറിച്ചും, പങ്കാളിയെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയും, യുവത്വത്തിലേക്ക് കാലെടുത്ത് വെക്കുന്നവരെ പറഞ്ഞ് പഠിപ്പിക്കാനും കാണിക്കുന്ന ഈ ആലസ്യമോ മടിയോ തന്നെയല്ലേ മലയാളിയുടെ ലൈംഗീക ദാരിദ്ര്യത്തിന് കാരണം?

അതിലും വലിയ വിഷയമല്ലേ, നല്ല പെൺസുഹൃത്തുക്കളില്ലാത്തത്?? ആണും പെണ്ണും കൂട്ടുകൂടരുതെന്നും, അകലമിട്ട് നിൽക്കണമെന്നും പറഞ്ഞുപഠിപ്പിച്ചതിന്റെ അവശേഷിപ്പ് മാത്രമാണ് ഈ സാമൂഹ്യ വിഷയം എന്നതാണ് എന്റെ അഭിപ്രായം.

നബി : ഇത് പുരുഷന്മാരെ കുറിച്ചല്ല ഞരമ്പന്മാരെ കുറിച്ചാണ് അവരെ പുരുഷ ഗണത്തിൽ ഞാൻ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല.

You might also like