എത്ര സ്ത്രീകൾ എന്നെപോലെ സ്ലിം സ്യൂട്ടിൽ വരും; എന്റെ ശരീരം കാണാൻ താല്പര്യം ഉള്ളവർക്കായി ഞാൻ ഇനിയും പ്രദർശിപ്പിക്കും; ജോമോൾ ജോസഫ്..!!

214

എന്നെക്കാൾ സൗന്ദര്യമുള്ള സ്ത്രീകൾ എത്രയോ ഉണ്ട് അവരൊക്കെ ശരീരം പ്രദർശിപ്പിക്കാൻ തയ്യാർ ആകുന്നുണ്ടോ, എന്റെ ശരീരം ഞാൻ പ്രദർശിപ്പിക്കും എന്നുള്ള അവകാശ വാദവുമായി ജോമോൾ ജോസഫ്, പോസ്റ്റ് ഇങ്ങനെ,

എന്നേക്കാൾ നല്ല ഷെയ്പ്പും, സൌന്ദര്യവും, കഴിവും ഉള്ള നിരവധി സ്ത്രീകളുണ്ട്. അവരിൽ മിക്കവരും അവരുടെ ശരീരം നന്നായി മെയിന്റെയ്ൻ ചെയ്യുന്നവരും ആണ്. ശരീരം സെക്സിയായി സൂക്ഷിക്കുന്നത് തന്നെ ഒരു കഴിവാണ്.

പക്ഷെ, അവരിൽ എത്രപേർ ഒരു സ്വിംസ്യൂട്ടുമിട്ട്, ബീച്ചിൽ ഒരു ക്യാമറക്ക് മുന്നിലൂടെ നടക്കാൻ തയ്യാറാകും?

പലർക്കും നാണക്കേടാണ് എന്ന മറുപടിയാകും ലഭിക്കുക, എന്താണ് നാണക്കേട്? സ്വന്തം ശരീരം തന്നെ അവർക്ക് നാണക്കേടാണ്. അല്ലേൽ അവരൊക്കെ സമൂഹത്തെ പേടിക്കുന്നു. എന്റെ ശരീരം എന്റെ അഭിമാനമായി കരുതുന്ന എനിക്ക് എന്റെ ശരീരം യാതൊരു നാണക്കേടും സമ്മാനിക്കുന്നില്ല.

ഞാൻ മോഡലിങ്ങിലേക്ക് വന്നതിന് കാരണം എന്റെ ശരീരവും എന്റെ ആറ്റിറ്റ്യൂഡും തന്നെയാണ്. ആ ശരീരവും ആറ്റിറ്റ്യൂഡും എനിക്ക് ബാധ്യതയാകാത്തിടത്തോളം ഞാൻ എന്റെ ശരീരവും എന്റെ ആറ്റിറ്റ്യൂഡും കാമറയിലൂടെയും എഴുത്തിലൂടെയും നിങ്ങളിലേക്ക് എത്തിച്ചുകൊണ്ടേയിരിക്കും.

എന്റെ ശരീരം കാണാൻ താൽപര്യമില്ലാത്തവർ കണ്ണുകൾ അടക്കുക, ആറ്റിറ്റ്യൂഡ് മനസ്സിലാക്കാൻ താൽപര്യമില്ലാത്തവർ മനസ്സ് തിരിക്കുക. നിങ്ങൾക്ക് മുന്നിൽ വേറേ വഴികളൊന്നുമില്ല, കാരണം ഞാൻ നിങ്ങളുടെ കപട സദാചാര ചിന്തകളെ പേടിക്കുന്നില്ല എന്നത് തന്നെയാണ് എന്റെ വലിയ ഗുണം.

Click & Edits – ശ്രീജിത് രവി