ഞാൻ മേക്കപ്പ് ഇല്ലാതെയും സുന്ദരിയാണ്, വെല്ലുവിളി തരത്തിൽ ഉള്ളവരുമായി മതി; ജോമോൾ ജോസഫ്..!!

101

വിവാദം നിറഞ്ഞ പോസ്റ്റുകൾ കൊണ്ടും പാതിരാത്രിയിൽ സ്ത്രീകളുടെ ഇൻബോകസിൽ പച്ച തെളിഞ്ഞു കണ്ടാൽ കാമ കണ്ണുകൾ കൊണ്ടും കാണുന്നവർക്ക് എതിരെയും പരസ്യമായി പ്രതിഷേധം സാമൂഹിക മാധ്യമങ്ങൾ വഴി നടത്തിയ മോഡൽ ആണ് ജോമോൾ ജോസഫ്, ജോമോൾ ജോസഫിന്റെ ഓരോ പോസ്റ്റുകൾ എത്തുമ്പോഴും വിമർശനങ്ങളുടെയും അധിക്ഷേപങ്ങളും നിരവധിയാണ്.

ഇപ്പോഴിതാ മേക്കപ്പ് ഇല്ലാത്ത കോലം കണ്ടാൽ ഞെട്ടും എന്ന് പറഞ്ഞവർക്ക് മുന്നിൽ മേക്കപ്പ് ഇല്ലാതെ എത്തി തരത്തിൽ ഉള്ളവരെ വെല്ലുവിളിക്കുക എന്നാണ് ജോമോൾ പറയുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

മേക്കപ്പില്ലാത്ത ഫോട്ടോയിടാമോ എന്ന് വെല്ലുവിളിച്ചവരോട്..

ഞാൻ സ്ധാരണ മേക്കപ്പ് ഉപയോഗിക്കാത്ത ആളാണ്, ഷൂട്ടിനായി മേക്കപ്പ് ഉപയോഗിക്കാറുണ്ട്. പിന്നെ എന്റെ ലൈവിൽ ഞാൻ ഇരുണ്ടിരിക്കുന്നത് കണ്ടിട്ട് അത് സ്ക്രീൻഷോട്ടെടുത്ത് കുറച്ചുകൂടി ഇരുണ്ടതും വികൃതവും ആക്കി എന്റെ റിയൽ പിക് എന്ന് പറഞ്ഞ് പലരും പ്രചരിപ്പിക്കുകയും, എന്റെ പോസ്റ്റുകൾക്കടിയിൽ കൊണ്ടുവന്ന് ഒട്ടിക്കുകയും ചെയ്യുന്നതും കാണാറുണ്ട്.

എനിക്ക് മീഡിയം കളറാണ്, ആ കളറിൽ ഞാൻ അഭിമാനിക്കുകയും ചെയ്യുന്നുണ്ട്. പിന്നെ ഞാൻ മേക്കപ്പുപയോഗിക്കുന്നു, എന്നൊക്കെ പലരും വിമർശിക്കുന്നത് കാണാം, എന്റെ പ്രൊഫഷന്റെ ഭാഗമായി ഞാൻ മേക്കപ്പ് ഉപയോഗിക്കാറുണ്ട്. അതിന് നിങ്ങളൊക്കെ വേവലാതിപ്പെടുന്നതെന്തിനാണ്?

എന്റെ പ്രായം പോലും ഞാനാരോടും മറച്ചു വെക്കുന്നില്ല, ജോമോൾ എന്ന മുപ്പത്തിരണ്ടുകാരിയായ ഒരു കുട്ടിയുടെ അമ്മയായ സ്ത്രീയെന്ന നിലയിൽ തന്നെയാണ് ഞാൻ ഈ ലോകത്ത് ജീവിക്കുന്നത്. മുപ്പത്തിരണ്ട് വയസ്സായതോ, ഒരു കുട്ടിയുടെ അമ്മയായതോ ഒന്നും സ്ത്രീകളുടെ സ്വതന്ത്രമായ ചിന്തകൾക്കോ, സ്വതന്ത്രജീവിതത്തിനോ തടസ്സമാകില്ല എന്ന് എന്റെ ജീവിതത്തിലൂടെ തന്നെയാണ് ഞാൻ തെളിയിക്കുന്നത്. മോഡലിങ് രംഗത്ത് പോലും എന്റെ പ്രായവും ഞാൻ പ്രസവിച്ചതും ഒന്നും ഒരു തടസ്സമല്ല എന്നതു തന്നെയാണ് ഞാൻ എന്നിൽ കൂടെ തെളിയിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

പിന്നെ എന്റെ ആദ്യ ലൈവ് ഞാൻ വന്നപ്പോൾ, ആ നിമിഷം വരെ എന്റെ സെൽഫി ഞാൻ എടുക്കുകയോ, മൊബൈൽ ക്യാമറ എങ്ങനെ പിടിക്കണം എന്നു പോലും അറിയാത്ത വ്യക്തിയായിരുന്നു ഞാൻ. വീഡിയോ കോളുകൾ പോലും ചെയ്ത് പരിചയമില്ലാതിരുന്നതുകൊണ്ട് തന്നെ ലൈറ്റിന് നേരേ ക്യാമറ പിടിച്ചാൽ ക്യാമറയിൽ പതിയുന്ന ഒബ്കട് ഇരുണ്ട് പോകും എന്ന ധാരണയോ, മുഖം പ്രസന്റബളികാനായി ഏത് ആംഗിളിൽ ക്യാമറ വരണം എന്നതടക്കം യാതൊരു ധാരണയും എനിക്ക് ക്യാമറാസംബന്ധമായി ഇല്ലായിരുന്നു.

നിങ്ങളിൽ പലരുടേയും വിമർശനങ്ങളും നല്ലൊരു വിഭാഗം ആളുകളുടെ പിന്തുണയും ഒക്കെയാണ് തുടർന്നും സജീവമായി സോഷ്യൽമീഡിയയിൽ ഇടപെടാനായി എനിക്ക് ആർജ്ജവം തന്നത്. അല്ലാതെ ഒരു സുപ്രഭാതത്തിൽ ഇനി സോഷ്യൽമീഡിയയിൽ എഴുതാം, ചിത്രങ്ങളിടാം എന്ന് മുൻകൂട്ടി തീരുമാനിച്ച് ഗൂഢ ലക്ഷ്യങ്ങളുമായി ഫേസ്ബുക്കിൽ പ്രൊഫൈലുണ്ടാക്കിയ വ്യക്തിയല്ല ഞാൻ. വർഷങ്ങളായി ഇതേ ഐഡിയുമായി ഞാനിവിടെ ഉണ്ട്, എന്റെ ബന്ധുക്കളും സുഹൃത്തുക്കളും, സഹപാഠികളും ഒക്കെ എന്റെ ഫേസ്ബുക്കിലും സുഹൃത്തുക്കളായി ഉണ്ട്. ഞാനെന്താണ് എന്നും എങ്ങനെയുള്ള വ്യക്തയിയാണ് എന്നും എന്റെ വ്യക്തിജീവിതം എന്താണെന്നും ഒക്കെ അവർക്കറിയാം. എന്റെ എഴുത്തുകളിൽ കൂടി ഇപ്പോൾ ലോകത്തിനും അറിയാം. എന്റെ യഥാർത്ഥ ജീവിതവും, ചിന്തകളും തന്നെയാണ് ഞാൻ എഴുതുന്നത്.

അത്തരം കുറിപ്പുകൾ പലതും പലർക്കും കൊള്ളുന്നുണ്ട് എങ്കിൽ അതെന്റെ കുഴപ്പമല്ല, അത് നിങ്ങളുടെ വികലമായ പൊതുബോധത്തിന്റെ കുഴപ്പമാണ്. യാഥാർത്ഥ്യവുമിയി പുലബന്ധം പോലുമില്ലാത്ത കാൽപനീകതകളുടെ കളിക്കൂട്ടുകാരായി നടക്കുന്നവർക്ക് യാഥാർത്ഥ്യങ്ങളെ അംഗീകരിക്കാനായി മടികാണും. അത്തരക്കാർക്ക് തുടർന്നും വേദനിക്കുന്ന, അവരെ കുത്തിനോവിക്കുന്ന കാര്യങ്ങൾ തന്നെയായിരിക്കും എനിക്ക് തുടർന്നും പറയാനുള്ളത്. കാരണം ഞാൻ യാഥാർത്ഥ്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്, കാൽപനീകതയോ വെച്ചുകെട്ടലുകളോ അഭിനയമോ എനിക്ക് തീരെ വശമില്ല, ക്യാമറക്ക് മുമ്പിലേ പോസ് ചെയ്യാറുള്ളൂ, ജീവിതത്തിൽ പോസ് ചെയ്യാറില്ല, എന്റെ ജീവിതം ഞാൻ ജീവിക്കുകയാണ് ചെയ്യുന്നത്. ആ ജീവിതമാണ്, ആ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളാണ് ഞാൻ എഴുതിക്കൊണ്ടിരിക്കുന്നത്. അതിൽ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും, യാഥാർത്ഥ്യങ്ങളും, സന്തോഷങ്ങളും സങ്കടങ്ങളും ഒക്കെ കാണും.

പപ്പായ പീൽ ഓഫ് മാസ്ക് പാക് ഇട്ട് റിമൂവ് ചെയ്യുന്നതിനിടയിൽ എടുത്ത ഫോട്ടോയാണ്, ഒറിജിനൽ പിക് ഇടണം, മേക്കപ്പില്ലാത്ത പിക് ഇടണം, എഡിറ്റിങ് ഇല്ലാത്ത പിക് ഇടണം എന്ന് വെല്ലുവിളിക്കുന്നവരുടെ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ്. സോ ഈ വെല്ലുവിളി ത്രീജി ആയ സ്ഥിതിക്ക് ഇനി അടുത്ത വെല്ലുവിളിയുമായി വരൂ (വെല്ലുവിളിക്കുന്നവർ ഒന്നോർക്കുക, ആത്മാഭിമാനിയും, തന്റേടിയും, നട്ടെല്ലിന് ഉറപ്പുമുള്ള ജോമോൾ ജോസഫിനെയാണ് നിങ്ങൾ വെല്ലുവിളിക്കുന്നത്, അതുകൊണ്ട് ഈ പറഞ്ഞ ആത്മാഭിമാനവും, തന്റേടവും, നട്ടെല്ലിന് ബലവും വെല്ലുവിളിക്കുന്നവരിൽ നിന്നും ഞാനും പ്രതീക്ഷിക്കും, നിങ്ങൾ നിരാശപ്പെടുത്തരുത്)

നബി 1 – നോ മേക്കപ്പ്, നോ ഫിൽറ്റർ, നോ എഡിറ്റ്സ്

നബി 2 – വെല്ലുവിളിക്കുന്നത് തരത്തിൽ പെട്ടവരെ ആകണം, അല്ലേൽ പണിപാളും എന്നോർക്കുന്നത് നന്നാകും

You might also like