സ്വയംഭോഗത്തിന്റെ പേരിൽ സ്വര ഭാസ്കറിന് നേരെ ആക്രമണം; മറുപടിയുമായി നടി രംഗത്ത്..!!

69

2009ൽ സിനിമ ലോകത്ത് എത്തിയ നടിയാണ് സ്വര ഭാസ്‌കർ, തന്റെ നിലപാടുകളിൽ കൂടി എന്നും വിവാദങ്ങൾക്ക് മുഖം നൽകുന്ന നടി കൂടിയാണ് സ്വര. 2018ൽ പുറത്തിറങ്ങിയ വീര ദി വെഡിങ് ആണ് സ്വര അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം.

കരീന കപൂർ, സോനം കപൂർ എന്നിവർക്ക് ഒപ്പം അഭിനയിച്ച ചിത്രത്തിൽ സ്വരയുടെ സ്വയംഭോഗം സീൻ ഏറെ കോളിളക്കം ശൃഷ്ടിച്ചിരുന്നു. ട്രോളുകൾക്കും വിവാദങ്ങൾക്കും അതേ നാണയത്തിൽ തന്നെ മറുപടി കൊടുക്കുന്ന നടികൂടിയാണ് സ്വര.

ഇപ്പോഴിതാ ഇലക്ഷൻ ചൂടിൽ വീണ്ടും സ്വരയെ മുൻനിർത്തിയുള്ള ട്രോളുകൾ എത്തിയിരിക്കുകയാണ്. ട്രോൾ ഇങ്ങനെ ആയിരുന്നു.

‘ഈ തിരഞ്ഞെടുപ്പിൽ സ്വര ഭാസ്‌കറിനെ പോലെയാകരുത്. നിങ്ങളുടെ വിരലുകൾ നന്നായി ഉപയോഗിക്കൂ. വോട്ട് ചിന്തിച്ച് ചെയ്യൂ.’- ഈ എഴുത്തുമായി പ്ലക്കാർഡുകളുമായി നിൽക്കുന്ന ഒരു സ്ത്രീയുടെയും പുരുഷന്റെയും എഴുത്ത് സോഷ്യൽ മീഡിയയില്‍ വൈറലായിരുന്നു.

ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുയാണ് സ്വര. ‘എന്റെ ട്രോളുകൾ വീണ്ടും സജീവമായിക്കഴിഞ്ഞു. എന്റെ പേര് പ്രശസ്തമാക്കാൻ വേണ്ടി വിയപ്പൊഴുക്കുന്ന നിങ്ങൾ വളരെ ആത്മാർഥതയുള്ളവരാണ്. അവർ നടത്തുന്ന ‘സ്ലട്ട് ഷെയ്മിങ്’ കാര്യമാക്കേണ്ട സുഹൃത്തുക്കളേ. അവരുടെ ഭാവനക്കും ചിന്തക്കും പരിമിതികളുണ്ട്. എന്തായാലും നിങ്ങൾ രണ്ടുപേരുടെയും പ്രയത്‌നം എനിക്കിഷ്ടപ്പെട്ടു”- സ്വര ട്വീറ്റ് ചെയ്തു.

You might also like