അമ്മയെ ബലാൽസംഗം ചെയ്ത മകന് ജീവപര്യന്തം തടവും പിഴ ശിക്ഷയും..!!

34

മദ്യലഹരിയിൽ എത്തി അറുപത് വയസുള്ള വിധവയായ അമ്മയെ
ക്രൂരമായി ബലാൽസംഗം ചെയ്ത മകന് ജീവപര്യന്തം തടവും പിഴയുമാണ് കോടതി വിധിച്ചത്. വഡോദരയിൽ ആണ് കേസിന് ആസ്പദമായ സംഭവം.

2017 ഒക്ടോബർ 16ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പരിപൂർണ്ണ മദ്യപാനി ആയിരുന്ന പ്രതിയുടെ ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു, തുടർന്ന് ലൈംഗീക ബന്ധത്തിന് അമ്മയെ നിരന്തരം നിര്ബന്ധിച്ചിരുന്നു. സംഭവം ദിവസം രാത്രി മദ്യപിച്ച് എത്തിയ പ്രതി, അമ്മയെ ക്രൂമായി ബലാൽസംഗം ചെയ്യുകയും ശരീരത്തിൽ ആഴമുള്ള മുറിവുകൾ ഉണ്ടാക്കുകയും ചെയ്തു.

തുടർന്ന്, യുവതി മകളെ വിവരം അറിയിക്കുകയും പോലിസിൽ പരാതി നൽകി രണ്ട് ദിവസങ്ങൾക്ക് ഉള്ളിൽ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും എന്നാൽ കുറ്റം ചെയ്തില്ല എന്ന പ്രതിയുടെ മൊഴി എങ്കിലും അമ്മയുടെ ശരീരത്തിൽ ഏറ്റ മുറിവുകൾ വൈദ്യ പരിശോധനയിലൂടെ തെളിയിക്കുക ആയിരുന്നു.

You might also like