ഇൻബോസിൽ ലൈംഗീക അവയവ ചിത്രങ്ങൾ, നഗ്ന ചിത്രങ്ങൾക്ക് 25000 രൂപയുടെ വിലപേശൽ; അപമാനിക്കാൻ ശ്രമിച്ചവർക്ക് മുട്ടൻപണിയുമായി ജോമോൾ ജോസഫ്..!!

125

ലൈംഗീക ചുവയുള്ള പോസ്റ്റുകൾ കൊണ്ടും പുരുഷ മേധാവിത്വം, ഞരമ്പ് രോഗികൾ എന്നിവർക്ക് എതിരെ രൂക്ഷമായ ഭാഷയിൽ വിമര്ശങ്ങളുമായി എത്തുന്ന ജോമോൾ ജോസഫ് എന്ന മോഡൽ, തനിക്ക് ഇൻബോക്സിൽ ലൈംഗീക അവയവങ്ങൾ അയച്ചവർക്ക് എതിരെയും തന്റെ ചിത്രങ്ങൾക്ക് 25000 രൂപ വില പറഞ്ഞ സദാചാര മാന്യന്മാരുടെ മുഖങ്ങളുടെ യഥാർത്ഥ മുഖം വെളിച്ചത്തിൽ എത്തിച്ച പോസ്റ്റ് വൈറൽ ആകുന്നു,

പോസ്റ്റ് ഇങ്ങനെ,

സ്ത്രീകൾ നേരിടുന്ന ചില ഓൺലൈൻ സദാചാര പിതൃശൂന്യതകൾ

1. ഞാൻ സോഷ്യൽ മീഡിയയിൽ സജീവമായതുമുതൽ എന്നെ തെറിവിളിയുമായി നടക്കുന്ന ഒരു മാന്യനായ Kumar Sindhu എന്ന പ്രൊഫൈലിന്റെ ലിങ്ക് https://www.facebook.com/kumar.sindhu.18

എന്റെ സകല പോസ്റ്റുകളിലും തെറിലിളിയുമായി വരുന്ന “ഈ മാന്യപുരുഷൻ” തികഞ്ഞ സദാചാര വാദമാണ് കമന്റുകളിൽ മുഴുവനും പ്രകടിപ്പിക്കുന്നത് എന്നാൽ ഇൻബോക്സിൽ വന്ന് എനിക്ക് വിലപറയുകയും, എന്റെ ചിത്രങ്ങൾ ആവശ്യപ്പെടുകയും, പകരം പണം ഓഫർ ചെയ്യുകയും ചെയ്തിരുന്നു. മൈൻഡ് ചെയ്യാനോ മറുപടി കൊടുക്കാനോ ഞാൻ മുതിർന്നില്ല. പക്ഷെ കഴിഞ്ഞ ദിവസം എന്റെ ഫോട്ടോഗ്രാഫറെ മെസഞ്ചറിൽ ബന്ധപ്പെട്ട്, 25000 രൂപ പ്രതിഫലം ഓഫർ ചെയ്ത് എന്റെ ചിത്രങ്ങൾ ആവശ്യപ്പെട്ടു. ഇതൊന്നും വിലപ്പോകാതെ വന്നപ്പോൾ കഴിഞ്ഞ ദിവസം അയാൾ എനിക്ക് അയാൾ ഇൻബോക്സിൽ അയച്ചത് അയാളുടെ ലൈംഗീകാവയവത്തിന്റെ ചിത്രമാണ്!! പോസ്റ്റിനോടൊപ്പമുള്ള ചിത്രത്തിൽ ഒന്നാമത്തെ നമ്പറായി അയാളുടെ പ്രൊഫൈലിന്റെ സ്ക്രീൻഷോട്ടും, രണ്ടാമത്തെ നമ്പറായി എനിക്കയച്ച അസ്ലീല മെസേജിന്റെ സ്ക്രീൻഷോട്ടും ചേർക്കുന്നു. (ഫേസ്ബുക് പോളിസി വയലേഷൻ ഉണ്ടാകാതിരിക്കാനായി ചിത്രം ഞാൻ ബ്ലർ ചെയ്തിട്ടുണ്ട്.)

2. എന്നെ നിരന്തരം തെറിവിളിയുമായി നടക്കുന്ന മറ്റൊരു മാന്യനായ പുരുഷനാണ് Harikrishnan G Nair, അയാളുടെ ഫേസ്ബുക് പ്രൊഫൈൽ ലിങ്ക് https://www.facebook.com/profile.php?id=100002617312054

ഈ കുലപുരുഷനിപ്പോൾ തെറിവിളി നിർത്തി, പകരം, ഒരു ക്ലോസ്ഡ് ഗ്രൂപ്പിൽ മറ്റൊരു മാന്യകുലപുരുഷൻ (ആ ഗ്രൂപ്പിനെതിരായി എന്റെ ജീവിത പങ്കാളി കൊടുത്ത സൈബർ കേസിൽ അന്വേഷണം നടക്കുകയാണ്) എന്റെ ചിത്രം വികൃതമാക്കിയിട്ടത്, കോപ്പിചെയ്തുകൊണ്ടുവന്ന് എന്റെ പോസ്റ്റുകൾക്കടിയിൽ കമന്റുകളായി ഒട്ടിക്കുകയാണ്. എന്റെ പോസ്റ്റുകൾക്കടിയിൽ മാത്രമല്ല, ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്കടിയിലും എന്റെ വികൃതമാക്കപ്പെട്ട ചിത്രം ഒട്ടിച്ച് കളിക്കുക എന്നതാണ് ഈ കുലപുരുഷന്റെ മനോവൈകല്യം. (ഇയാളുടെ പ്രൊഫൈൽ സ്ക്രീൻ ഷോട്ടും, വികൃതമാക്കി പ്രചരിപ്പിക്കുന്ന എന്റെ ചിത്രവും രണ്ടും മൂന്നും നമ്പറുകളായി ചേർത്തിരിക്കുന്നു)

ഇതാണ് കപട സദാചാരവാദികളുടെ തനിനിറം. സ്വതന്ത്രമായി ചിന്തിക്കുകയും, ഇടപെടുകയും, പൊതുസമൂഹത്തിലേക്ക് കപടസദാചാരവാദികളുടെ തിട്ടൂരങ്ങളെ പേടിക്കാതെ കടന്നുവരികയും, അഭിപ്രായങ്ങൾ തുറന്ന് പറയുകയും ചെയ്യുന്ന സ്ത്രീകളോട് എന്തുമാകാം എന്ന ചിന്ത തന്നെയാണ് ഇവർക്കൊക്കെ. സ്ത്രീ അവളുടെ ശരീരം സദാചാരനിബന്ധകൾക്ക് വിധേയമായി മൂടി പൊതിയുന്നില്ല എങ്കിൽ, അവൾ പിഴച്ചവളോ, വേശ്യയോ ആണ്. ആട്ടെ ഞാനൊരു വേശ്യയാണ് എങ്കിൽ തന്നെ, എന്നോട് എന്തുമാകാം എന്നതാണോ സദാചാരവാദികളായ കുലപുരുഷൻമാരേ നിങ്ങൾ കരുതിയിരിക്കുന്നത്? ഒരു സ്ത്രീ വേശ്യയാണെങ്കിൽ പോലും അവർക്ക് ചില പ്രിഫർസുകളുണ്ട് സദാചാരകോമാളികളേ. നിന്റെയൊക്കെ തരവഴിത്തരവുമായി ചെന്നാൽ, പ്രതിഫലമായി പണമിട്ട് മൂടിയാൽ പോലും നിന്നെയൊന്നും പരിഗണിക്കാനായി വേശ്യയായ ഒരു സ്ത്രീപോലും തയ്യാറാകില്ല എന്നതുപോലും മനസ്സിലക്കാൻ കഴിവില്ലാത്ത ലൈംഗീകദാരിദ്ര്യത്തിന് അടിപ്പെട്ട “ലൈംഗീക മാനസീകരോഗികൾ” മാത്രമാണ് നീയൊക്കെ.

ഞാൻ കാരണം ഒരാൾക്കുപോലും ദുരിതവും കഷ്ടപ്പാടും ഉണ്ടാകരുതെന്നേ ഇന്നുവരെ ഞാൻ കരുതിയിട്ടുള്ളൂ. കൂടാതെ ഒരാൾ ഒരു കേസിൽ പെട്ടാൽ, ആയാളുടെ കുടുംബത്തിനും, അയാളുടെ ആശ്രിതർക്കും ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ആലോചിച്ചാണ് ഇന്നേവരെ, പലരും പരിധിവിട്ട് സഭ്യതയുടെ സകല അതിരുകളും ലംഘിച്ചിട്ടും നിയമ നടപടികളുമായി മുന്നോട്ട് പോകാതിരുന്നത്. ആ മര്യാദ പേലും, ഇത്തരം “കുടുംബത്ത് പിറന്ന” കുലപുരുഷൻമാർ വെള്ളവും വളവുമാക്കി തടിച്ച് കൊഴുക്കുന്നു എന്ത് വലിയൊരു സാമൂഹ്യവിഷയം തന്നെയാണ്. അതുകൊണ്ട് ഈ രണ്ട് വിഷയവും, ക്ലോസ്ഡ് ഗ്രൂപ്പിൽ എനിക്കതിരായി നടന്ന സ്ലട്ട് ഷെയിമിങ്ങും, ബോഡി ഷേമിങ്ങും, റേസിസവും എല്ലാം പരാതിയാക്കി, നിയമനടപടികളിലേക്ക് കടക്കുകയാണ്.

കുലപുരുഷൻമാർ ജാഗ്രതൈ, അതിക്രമം കാണിക്കുന്ന ഒരുത്തനേയും ഇനി വെറുതേ വിടില്ല.

നബി – ഒരു വ്യക്തി ലൈംഗീക തൊഴിലാളിയാണ് എന്ന കാരണം കൊണ്ട് ആ വ്യക്തിയിൽ നിന്നും ഞാൻ അകലം പാലിക്കാറില്ല. ഞാൻ ബഹുമാനിക്കുന്ന സ്ത്രീകളിൽ ഒരാൾ നളിനി ജമീലയാണ്. നളിനി ചേച്ചിയുയെ രണ്ട് പുസ്തകങ്ങൾ (ഞാൻ ലൈംഗീക തൊഴിലാളി, എന്റെ ആണുങ്ങൾ) വായനക്കായി നിർദ്ദേശിക്കുന്നു.

അക്ഷരമറിഞ്ഞാലല്ലേ വായിക്കാനാവൂ അല്ലേ? വായിച്ചാലല്ലേ വിവരം വെക്കൂ അക്ഷരമറിയാത്തവന് എന്ത് വായന എന്ത് വിവരം

You might also like