പ്രകാശന്റെ ടീന മോൾക്ക് പത്താം ക്ലാസിൽ ഗംഭീര വിജയം; അഭിനന്ദനങ്ങൾ നൽകി ആരാധകർ..!!

190

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകാനായി എത്തിയ ചിത്രമാണ് ഞാൻ പ്രകാശൻ. ചിത്രത്തിൽ ടീന മോൾ എന്ന കഥാപാത്രം ആയി എത്തിയ ദേവിക സഞ്ജയ് മിന്നുന്ന ജയമാണ് എസ് എസ് എൽ സി പരീക്ഷയിൽ നേടിയത്.

ഞാൻ പ്രകാശനിലെ ടീന മോൾ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ദേവിക സിനിമയിറങ്ങിയതോടെ നാട്ടിലും സ്‌കൂളിലും താരമായിരുന്നു.

ഷൂട്ടിങ്ങിനായി അധ്യയന ദിവസങ്ങൾ നഷ്ടമായെങ്കിലും അതൊന്നും പഠനത്തെ ബാധിക്കാതിരിക്കാൻ ശ്രമിച്ച ദേവിക പരീക്ഷയിലും മിന്നും വിജയം നേടിയിരിക്കുകയാണ്.

പോലീസ് ഉദ്യോഗസ്ഥനായ പി.കെ സഞ്ജയുടെയും ശ്രീലതയുടെയും മകളാണ് ദേവിക. ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെ താരമായി മാറിയ ദേവിക സഞ്ജയ്ക്ക് പത്താം ക്ലാസിൽ 500ൽ 486 മാർക്ക് നേടി എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സോടെയാണ് ദേവിക വിജയം കരസ്ഥമാക്കിയത്.

കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലാണ് ദേവിക പഠിച്ചത്. നാടൻ ലുക്ക് ഉള്ള ദേവികയെ ആദ്യം ഈ വേഷത്തിന് ചേരില്ല എന്ന കാരണത്താൽ മാറ്റിയ അണിയറ പ്രവർത്തകർ പിന്നീട് അഭിനയം കണ്ടിഷ്ടമായി തിരഞ്ഞെടുക്കുക ആയിരുന്നു.

Actress Devika Sanjay SSLC result news