ആരുടെയൊക്കെയോ സഹായം കൊണ്ടാണ് ഇതുവരെ എത്തിയത്, ഉപദ്രവിക്കരുത്; കാൻസറിനെ തോൽപ്പിച്ച ഭവ്യയും സച്ചിനും – വൈറൽ കുറിപ്പ്..!!

45

ജീവിതം ഇങ്ങനെ ഒക്കെയാണ്, പലതും പല രീതിയിലും നേരിടേണ്ടിവരും, ജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ കൂടുമ്പോൾ ജീവിതം തന്നെ ഇല്ലാതാക്കുന്ന ഒരു സമൂഹം ഉണ്ടായിരുന്നു, ആ സമൂഹത്തിന് അറുതി വരുകയാണ്, പുതിയ സമൂഹം ദേ ഇവർ ഒക്കെ അടങ്ങുന്നതാണ്, പ്രണയത്തിന് ശേഷം കാമുകി ക്യാൻസർ വന്നെങ്കിലും സച്ചിൻ അവളെ ഉപേക്ഷിച്ചില്ല, താലി ചാർത്തി കൂടെ കൂട്ടി, ക്യാൻസറിനെ തൊൽപ്പിച്ച സ്നേഹ കഥയുടെ ബാക്കി പത്രം പങ്കുവെച്ചു സച്ചിൻ വീണ്ടും, സങ്കടങ്ങളും സന്തോഷവും ഒപ്പം അപേക്ഷയുമായി,

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

പ്രിയപ്പെട്ട സ്നേഹിതരെ,

ഒരു സന്തോഷവാർത്ത അറിയിക്കുന്നു.

ഇന്നലെ dr v p ഗംഗാധരൻ സാറിനെ കണ്ടിരുന്നു, 12 ആം കീമോക്ക് വന്നതാണ്, 2 ടെസ്റ്റ് ചെയ്തിരുന്നു അതിന്റെ റിസൾട്ട് സാറിനെ കാണിച്ചു. വളരെ സന്തോഷം പകരുന്ന വാക്കുകൾ ആണ് കേൾക്കാൻ പറ്റിയത്. ഭവ്യക്ക് ഇപ്പോൾ വന്ന അസുഖം നോർമൽ ആയിരിക്കുന്നു.

14ലോ16 കീമോയിൽ നിർത്താൻ ചാൻസ് ഇൻഡ് അതുകഴിഞ്ഞാൽ മരുന്നാണ് എന്നു തോന്നുന്നു. 5 കൊല്ലത്തിനുള്ളിൽ അസുഖം വരാതെ നോക്കണം വന്നാൽ

ജീവിതകാലം മുഴുവനും ട്രീറ്റ്മെന്റ് വേണമെങ്കിലും ഒരു വലിയ കടമ്പ തീർന്നപോലെ. സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്നുകൂടി അറിയാത്ത അവസ്ഥ, ഒന്നു പൊട്ടി കരയണം എന്നുണ്ട്, എന്തിനാണെന്ന് ചോദിച്ചാൽ ആരോടൊക്കെയ നന്ദിപറയുക. ഒരുപാട് പേരോട് കടപ്പാട് ഇൻഡ് സഹായിച്ച, പ്രാർത്ഥിച്ച എല്ലാവരോടും തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും ജീവനുള്ള കാലം വരെ ഉണ്ടാവും.

ഇതിനിടയിൽ എന്റെ വീടിന്റെ അടിയാധാരവും, പാസ്‌ബുക്കിന്റെ കോപ്പിയും, ഇടുന്ന ഡ്രെസ്സിന്റെ കണക്കും നോക്കിവരുന്നവരോട് എനിക്ക് ഒന്നേ പറയാനോള്ളു. ആരുടെയൊക്കെയോ സഹായം കൊണ്ടാണ് ഇതുവരെ എത്തിയത് അവരുടെയിടയിൽ തെറ്റിധാരണ ഇണ്ടാക്കി ആളുകളുടെ മുൻപിൽ നല്ലപ്പുള്ള ചമഞ്ഞു നിൽക്കണമെന്ന് കരുതരുത്. ഇതു ജീവിതമാണ് നാളെ എന്തു സംഭവിക്കും എന്നു ആർക്കും അറിയില്ല.

പാടത്തു പണിയെടുത്താൽ വരമ്പതു കൂലികിട്ടും തീർച്ച സഹായിച്ചില്ലങ്കിലും ഉപദ്രവിക്കരുത്.

പ്രിയപ്പെട്ട സ്നേഹിതരെ… ഒരു സന്തോഷവാർത്ത അറിയിക്കുന്നു.. ഇന്നലെ dr v p ഗംഗാധരൻ സാറിനെ കണ്ടിരുന്നു., 12 ആം കീമോക്ക്…

Posted by Sachin Kumar on Monday, 7 January 2019

You might also like