പാർവതിയല്ല, ചാർലിയിൽ നായിക ആവേണ്ടത് താൻ; മാധുരിയുടെ വെളിപ്പെടുത്തൽ..!!

36

ദുൽഖർ സൽമാന്റെ ഏറ്റവും വലിയ വിജയ ചിത്രമാണ് ചാർലി. മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ചിത്രത്തിൽ തന്നെ നായിക ആയി ക്ഷണിച്ചിരുന്നു എന്നുള്ള വെളിപ്പെടുത്തലുമായി ജോസഫിലെ നായിക മാധുരി.

ഓഡിഷനിൽ എത്തിയ തന്നെ തെരഞ്ഞെടുത്തു എങ്കിലും മലയാളം നന്നായിട്ട് വഴങ്ങാത്തത് കൊണ്ട് തന്നെ മാറ്റുകയായിരുന്നു എന്നു താരം പറയുന്നു, ആ വേഷത്തിലേക്ക് ആണ് പിന്നീട് പാർവതിയെ പരിഗണിച്ചത് എന്നും തന്റെ സമയം ആയിട്ടില്ല എന്നാണ് അപ്പോൾ താൻ കരുതിയത് എന്നും മാധുരി പറയുന്നു.

അതേ സമയം, അന്ന് ചാർലിയുടെ നിർമാതാവായ ജോജു നായകനായി എത്തിയ ജോസഫിലൂടെയാണ് മാധുരി വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ വർഷം ഇറങ്ങിയ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നാണ് ഇപ്പോഴും പ്രദർശനം തുടരുന്ന ജോസഫ്.

ജോസഫിലെ നായിക മാധുരിയുടെ ഗ്ലാമർ ഫോട്ടോസ് കാണാം..!!