ശരണ്യക്ക് സഹായം ചോദിച്ചുള്ള വീഡിയോ ചെയ്യുമ്പോൾ ഇങ്ങനെ ഒക്കെ സംഭവിക്കും എന്നു കരുതിയില്ല; സീമ ജി നായർ..!!

58

മിനി സ്ക്രീനിൽ കൂടി ശ്രദ്ധേയമായ നടിയാണ് ശരണ്യ ശശി, എന്നാൽ അഭിനയ രംഗത്ത് മികച്ച രീതിയിൽ മുന്നേറുമ്പോൾ ആയിരുന്നു, ട്യൂമർ ശരണ്യയെ വേട്ടയാടിയത്, ആറു വർഷങ്ങൾക്ക് മുമ്പ് ആദ്യ ശസ്ത്രക്രിയ നടത്തിയ ശരണ്യ ഇതിനോടകം നടത്തിയത് ആറു ശസ്ത്രക്രിയകൾ ആയിരുന്നു, താൻ അഭിനയിച്ച് സ്വരുക്കൂട്ടിയത് മുഴുവൻ അസുഖം കവർന്നപ്പോൾ വീണ്ടും ഏഴാമത്തെ തവണയുള്ള ശസ്ത്രക്രിയ ശരണ്യയെ തേടി എത്തിയത്.

ജീവിതം തകർന്ന് നിൽക്കുന്ന ശരണ്യക്ക് അസുഖം കൂടി ആക്രമിക്കാൻ തുടങ്ങിയപ്പോൾ കൂടെ ഉണ്ടായിരുന്നു ഒരു പറ്റം സുഹൃത്തുക്കളും അമ്മയും സഹോദരങ്ങളും മാത്രം ആയിരുന്നു, എന്നാൽ ഒപ്പേർഷനു വേണ്ട പണം സ്വരൂപിക്കാൻ കഴിയാതെ തകർന്ന് നിൽക്കുന്ന സാഹചര്യത്തിൽ ആണ് സാമ്പത്തിക സഹായം നൽകണം എന്നുള്ള ആവശ്യവുമായി സീമ ജി നായർ വീഡിയോ ഷെയർ ചെയ്‌തത്‌.

എന്നാൽ, അമ്പതിനായിരം രൂപ പ്രതീക്ഷിച്ച് ഇട്ട വിഡിയോയും തുടർന്നുള്ള സംഭവ വികാസങ്ങൾ ആണ് തന്നെ ഞെട്ടിച്ചു എന്നാണ് സീമ പറയുന്നത്.

ആദ്യത്തെ ഓപ്പറേഷന് എല്ലാവരും സഹായിച്ചിരുന്നു എങ്കിൽ കൂടിയും വീണ്ടും ചോദിക്കുമ്പോൾ നെറ്റി ചുളിക്കും എന്നാണ് തങ്ങൾ കരുതി ഇരുന്നത് എന്നാൽ അമ്പതിനായിരം രൂപ ചോദിച്ചുള്ള വീഡിയോ ഇട്ടപ്പോൾ ശസ്‌ത്രക്രിയക്ക് ഉള്ള മുഴുവൻ തുകയും ആദ്യ ദിനം തന്നെ ലഭിച്ചു എന്നും ഇത്തരം വിഷയങ്ങൾ ജനങ്ങൾക്ക് മുന്നിൽ എത്തിച്ച മാധ്യമങ്ങൾ അടക്കം സഹായം നൽകിയ എല്ലാവരും ആയി എന്നും കടപ്പെട്ടിരിക്കും എന്നും സീമ വനിതക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ശരണ്യ അസുഖത്തിൽ നിന്നും മുക്തി നേടി തുടങ്ങി എന്നും ക്ഷീണമായ അവസ്ഥക്ക് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും എന്നാൽ ഇനിയും അസുഖം വരില്ല എന്നുള്ള ഉറപ്പ് ഡോക്ടർമാർ നൽകുന്നില്ല എന്നും സീമ പറയുന്നു. അസുഖം മൂർച്ഛിച്ച് തളർന്നു പോയ ശരീരത്തിന്റെ വലത് ഭാഗത്തിന് ഇപ്പോൾ ചലനം വന്ന് തുടങ്ങി എന്നും സീമ പറയുന്നു.