മോഹൻലാൽ സൂര്യ ചിത്രം കാപ്പാന്റെ തെലുങ്ക് ഫസ്റ്റുലുക്ക് പോസ്റ്റർ പുറത്തിറക്കി രാജമൗലി..!!

47

ഏറെ വർഷങ്ങളുടെ ഇടവേളക്ക് ശേഷം മോഹൻലാൽ വീണ്ടും തമിഴിൽ എത്തുകയാണ്, വിജയ് നായകനായി എത്തിയ ജില്ലക്ക് ശേഷം സൂര്യ ചിത്രത്തിൽ കൂടിയാണ് മോഹൻലാൽ വീണ്ടും തമിഴിൽ എത്തുന്നത്.

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാൻ എന്ന ചിത്രത്തിൽ കൂടി മോഹൻലാൽ തമിഴിൽ എത്തുമ്പോൾ കൂടെ സമുദ്രക്കനിയും ആര്യയും ഉണ്ട്. ആക്ഷൻ ത്രില്ലർ ശ്രേണിയിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാൽ പ്രധാനമന്ത്രിയുടെ വേഷത്തിൽ ആണ് എത്തുന്നത്. കമാൻഡോ ഓഫീസർ ആയി സൂര്യ എത്തുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടട്ടില്ല.

ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ ബാഹുബലി അടക്കം വമ്പൻ ചിത്രങ്ങൾ ഒരുക്കിയ രാജമൗലി തന്റെ ഔദ്യോഗിക പേജിൽ കൂടിയാണ് പുറത്ത് വിട്ടത്.

ചന്ദ്രകാന്ത് വർമ്മ എന്ന കഥാപാത്രമായി ആണ് മോഹൻലാൽ എത്തുന്നത്, ലണ്ടനിൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം കുലു മനാലി, ചെന്നൈ എന്നിവടങ്ങളിൽ ആണ് ചിത്രീകരണം പൂർത്തിയാക്കിയത്. സയ്യേഷാ നായികയായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ് ആണ്, ഓഗസ്റ്റ് അവസാനം ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. മോഹൻലാൽ സൂര്യ എന്നിവർ ആദ്യമായി ഒന്നിക്കുന്നു എന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്.

You might also like