അന്ന് മോഹൻലാലിന് വേണ്ടി ശബ്ദം നൽകിയത് വിജയ് സേതുപതി..!!

22

അഭിനയ മികവ് കൊണ്ടും തന്റേതായ പ്രയത്‌നം കൊണ്ടും തമിഴ് സിനിമയിൽ ഉയരങ്ങൾ കീഴടക്കി മുന്നേറുന്ന നടനാണ് വിജയ് സേതുപതി, വിജയ് സേതുപതിക്ക് തമിഴിന് ഒപ്പം കേരളത്തിലും വലിയ ആരാധക നിര തന്നെയുണ്ട്.

കടുത്ത മോഹൻലാൽ ആരാധകൻ ആണെന്ന് താരം പലപ്പോഴും പല വേദികളും അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്.

സഹ നടൻ ആയും ഡബ്ബിങ് ആർട്ടിസ്റ്റ് ആയും ഒക്കെ പ്രവർത്തിച്ച് സിനിമയിൽ എത്തിയ വിജയ് സേതുപതി, മോഹൻലാൽ ചിത്രത്തിന് വേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.

പ്രവാസിയുടെ ദുരിത ജീവിതം ആസ്പദമാക്കി സത്യൻ അന്തിക്കാട് ശ്രീനിവാസൻ മോഹൻലാൽ ടീമിന്റെ വരവേൽപ്പ്, മികച്ച വിജയം നേടിയ ചിത്രങ്ങളിൽ ഒന്നാണ്.

അന്നത്തെ കാലത്ത് മലയാളം ചിത്രങ്ങൾ തമിഴ് ചാനലുകളിൽ ഡബ്ബ് ചെയ്ത് സംപ്രേഷണം ചെയ്യുമായിരുന്നു, വരവേൽപ്പ് ചിത്രത്തിൽ മോഹൻലാൽ കഥാപാത്രത്തിന് വേണ്ടി ശബ്ദം നൽകിയത് വിജയ് സേതുപതി ആയിരുന്നു. മലയാള സിനിമകളെ വളരെയധികം ഇഷ്ടപ്പെടുന്ന വിജയ് സേതുപതിയുടെ ഇഷ്ട താരങ്ങൾ മോഹൻലാൽ, തിലകൻ, മുരളി എന്നിവർ ആണ്.

You might also like