എക്കാലത്തെയും മികച്ച വേഷം സാരി; കാണിക്കാൻ ഉള്ളത് കാണിക്കും; മറക്കാൻ ഉള്ളത് മറക്കും; സാധിക വേണുഗോപാൽ..!!

174

അഭിനയത്തിലും അതോടൊപ്പം അവതാരക ആയും മോഡൽ ആയും എല്ലാം മലയാളികൾക്ക് സുപരിചിതമായ മുഖം ആണ് സാധിക വേണുഗോപിന്റേത്. തന്റെതായ നിലപാടുകൾ എന്നും വെട്ടി തുറന്നു പറയാൻ മടി ഒട്ടും ഇല്ലാത്ത താരം കൂടി ആണ് സാധിക. നിരവധി ഷോർട് ഫിലിമുകളിലും അതോടൊപ്പം തന്നെ സീരിയൽ രംഗത്തും പരസ്യ മോഡൽ ആയാലും എല്ലാം തിളങ്ങിയിട്ടുള്ള സാധിക തന്റെ പോസ്റ്റുകളിൽ മോശം കമന്റ് ചെയ്യുന്നവർക്കും ഉരുളക്ക് ഉപ്പേരി പോലെ ഉള്ള മറുപടി നൽകാറുണ്ട്.

നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം കൂടി ആണ്. തനിക്ക് എന്നും ഇഷ്ടം ഉള്ള വസ്ത്രം സാരി ആണെന്ന് പറയുന്ന സാധിക. കഴിഞ്ഞ ദിവസം തന്റെ സാരിയിൽ ഉള്ള ഫോട്ടോയ്ക്ക് ഒപ്പം കുറിച്ച വാക്കുകൾ ആണ് വൈറൽ ആകുന്നത്. താരം കുറിച്ചത് ഇങ്ങനെ..

എക്കാലത്തെയും മികച്ച സെക്സി വസ്ത്രം സാരിയാണ്. അത് മറക്കേണ്ട ഭാഗങ്ങൾ കറക്റ്റായി മറക്കും ആവശ്യമായത് കാണിക്കും. സാരി അങ്ങേയറ്റം വൈവിധ്യമാർന്നതാണ്. ഇത് എല്ലാ ശരീര തരത്തിനും എല്ലാ മുഖത്തിനും അനുയോജ്യമാണ്. താരത്തിന്റെ പോസ്റ്റിൽ നിരവധി ആളുകൾ ആണ് കമന്റ് ആയി എത്തി ഇരിക്കുന്നത്.

You might also like