ഞാൻ അത്തരത്തിലുള്ള ഒരാളല്ല; കൂട്ടിനൊരാളെ ഉടൻ തന്നെ കണ്ടെത്തും; മനസ്സ് തുറന്ന് കണ്ണമ്മയായി കയ്യടിനേടിയ ഗൗരി നന്ദ..!!

4,503

ഗൗരി നന്ദ എന്ന താരം മലയാളത്തിന്റെ ആക്ഷൻ കിംഗ് സുരേഷ് ഗോപിയുടെ നായികയായി അഭിനയ ലോകത്തേക്ക് എത്തുന്നത് എങ്കിൽ കൂടിയും താരം ശ്രദ്ധ നേടിയത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ബിജു മേനോന്റെ ഭാര്യയും ട്രൈബൽ കഥാപാത്രവുമായി കണ്ണമ്മ എന്ന കഥാപാത്രത്തിൽ കൂടി ആയിരുന്നു. സുരേഷ് ഗോപിയുടെ നായികയായി കന്യാകുമാരി എക്സ്പ്രസ്സ് എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തിൽ എത്തിയത്.

ചിത്രം ബോക്സ് ഓഫീസിൽ പരാജയം ആയിരുന്നു. തുടർന്ന് ചെറുതും വലുതമായ വേഷങ്ങളിൽ കൂടി ഒമ്പതോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ലോഹം എന്ന ചിത്രത്തിൽ മോഹൻലാലിന് ഒപ്പം ഉള്ള വേഷം ചെയ്തു എങ്കിലും ശ്രദ്ധ നേടിയില്ല എന്ന് വേണം പറയാൻ. ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും ഗൗരി മനസ് തുറന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

കരിയറിൽ വിജയം ഉണ്ടാക്കാൻ കഴിയുന്നവർക്ക് മാത്രമേ കുടുംബ ജീവിതത്തിലും വിജയിക്കാൻ കഴിയൂവെന്നാണ് കരുതുന്നത്. കരിയറിൽ ഞാനിപ്പോഴാണ് സ്റ്റേബിളായത്. പക്ഷെ വിജയിക്കാൻ ഇനിയും കുറച്ചു ദൂരം കൂടി മുന്നോട്ട് പോകാനുണ്ട്. അച്ഛൻ പ്രഭാകര പണിക്കർ എനിക്ക് പത്ത് വയസ്സുള്ളപ്പോൾ മരിച്ചതാണ്. തൃപ്പുണിത്തുറയിലെ ഫ്‌ളറ്റിൽ ഞാനും അമ്മയുമാണ് താമസം. സഹോദരി വിവാഹമൊക്കെ കഴിച്ചു സെറ്റിൽഡാണ്. ഞാനൊരു പ്രണയ പരാജിതയോ പ്രണയിച്ചു കൊണ്ടിരിക്കുന്നവളോ അല്ല.

തീർച്ചയായും ഒരുപാട് വൈകാതെ കൂട്ടിന് ഒരാളെ കണ്ടെത്തുമെന്നും ഗൗരി നന്ദ പറയുന്നു. തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള ഗൗരി മോഹൻലാലിനൊപ്പം കനൽ ലോഹം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.