നാണമില്ലേ അങ്ങനെ പറയാൻ നിന്റെ ഭർത്താവിനെ എനിക്കറിയാം; മേഘനക്കെതിരെ വിമർശനവുമായി ജീജ സുരേന്ദ്രൻ..!!

158

വിവാഹ മോചനം നേടിയിട്ട് എട്ടുമാസങ്ങൾ ആയിട്ടുണ്ടെങ്കിൽ മേഘ്നയുടെയും ഡോണിന്റെയും വിവാഹ മോചന വാർത്ത സോഷ്യൽ മീഡിയയിൽ വാർത്ത ആകുന്നത് ഇപ്പോൾ ആണ്. ചന്ദന മഴ എന്ന സീരിയലിൽ അമൃതായായി എത്തി ടെലിവിഷൻ ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരം ആണ് കേന്ദ്രകഥാപാത്രമായ അമൃതയുടെ വേഷം അവതരിപ്പിച്ച മേഘ്ന.

സീരിയൽ നടനും മേഘനയുടെ സുഹൃത്തുമായ ഡിംപിളിന്റെ സഹോദരനെയാണ് മേഘ്ന വിവാഹം കഴിച്ചത്. എന്നാൽ വിവാഹ ജീവിതത്തിനു ഒരു വർഷത്തെ ആയുസ്സ് മാത്രമായിരുന്നു ഉണ്ടായിരുന്നു. വിവാഹ മോചന വാർത്തയെ കുറിച്ച് അതൊരു അബദ്ധം ആയിരുന്നു എന്നാണ് മേഘന പ്രതികരണം നടത്തിയത്. എന്നാൽ ഡോൺ ഈ സമയത്തിൽ അത്തരത്തിൽ ഉള്ള വിവാദങ്ങൾക്ക് ഉള്ള സമയം അല്ല എന്നാണ് പറഞ്ഞത്.

എന്നാൽ മേഘന നൽകിയ മോശം പ്രതികരണത്തിൽ രൂക്ഷമായ വിമർശവുമായി എത്തിയിരിക്കുകയാണ് മുതിർന്ന സീരിയൽ നടികൂടിയായ ജീജ സുരേന്ദ്രൻ.

അബദ്ധം എന്നോ മനസാക്ഷിയുണ്ടോ കുട്ടിക്ക് നിന്റെ ഭർത്താവിനെ എനിക്കറിയാം ഫാമിലി അറിയാം.. നാണമില്ലേ അങ്ങിനെ പറയാൻ നല്ല കുടുംബക്കാർ ആണ്. നല്ല പയ്യൻ. വല്ലതും പറയുമ്പോൾ ഓർത്തോളൂ ഇതൊക്കെ എന്നെ പോലെയുള്ളവർ കാണുന്നുണ്ട്. എന്ന്” എന്നുപറഞ്ഞുകൊണ്ടാണ് ജീജ രംഗത്ത് വന്നത്.

വിവാഹ മോചന വാർത്ത സോഷ്യൽ മീഡിയയിൽ ലീക്ക് ആയപ്പോൾ ഡോൺ പറഞ്ഞത് ഇങ്ങനെ ആയിരുന്നു…

ലോകം ഇത്രയും വലിയ പ്രതിസന്ധിയിൽ കൂടി പോകുമ്പോൾ ഇത്തരത്തിൽ ഉള്ള ഒരു ചർച്ച എന്തിനാണ്. എന്നാൽ ഞങ്ങൾ വിവാഹ മോചനം നേടി എന്ന വാർത്ത സത്യമാണ് എന്നുമായിരുന്നു. ഡിംപിൾ റോസിന്റെ സഹോദരനായ ഡോൺ ടോണി ബിസിനെസ്സുകാരനാണ്.

2019 ഒക്ടോബറിൽ ആയിരുന്നു ഇവരും പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞത്. 2017 ഏപ്രിൽ 30 നു ആയിരുന്നു ഇവരുടെയും വിവാഹം.