വിവാഹമോചനത്തിൽ ഞാൻ എന്തിന് ദുഖിക്കണം; പൊട്ടിത്തെറിച്ചു മേഘ്‌ന വിൻസെന്റ്..!!

110

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പര ചന്ദന മഴയിൽ കൂടി പ്രേക്ഷക മനസുകൾ കീഴടക്കിയ അഭിനയത്രി ആണ് അമൃത. മേഘന വിൻസെന്റ് എന്നാണ് യഥാർത്ഥ പേര് എങ്കിൽ കൂടിയും താരത്തിന് കൂടുതൽ ആളുകൾ അറിയുന്നത് അമൃത എന്ന പേരിൽ ആണ്. മേഘനയുടെ വിവാഹ മോചന സോഷ്യൽ മീഡിയയിൽ വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു.

മാസങ്ങൾക്കു മുന്നേ താരം വിവാഹ മോചനം നേടി എങ്കിൽ കൂടിയും അടുത്ത സുഹൃത്തും നടിയും ആയ ഡിംപിൾ റോസിന്റെ സഹോദരൻ ഡോൺ ടോണിയെ ആണ് താരം വിവാഹം കഴിച്ചത്. അദ്ദേഹം വിവാഹ മോചനത്തിന് ശേഷം വേറെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ തന്റെ യൂട്യൂബ് ചാനൽ വഴി മേഘന നടത്തിയ ചില വെളിപ്പെടുത്തലുകൾ ആണ് ശ്രദ്ധ നേടുന്നത്. ആരാധരുടെ ചോദ്യത്തിന് മറുപടി ആണ് ആണ് താരത്തിന്റെ പ്രതികരണം.

വളരെ പക്വതയോടെ ആണ് താരം കാര്യങ്ങൾ പറഞ്ഞത്. വിവാഹ മോചനത്തിൽ തനിക്ക് തെല്ലും ദുഃഖം ഇല്ല എന്ന് തെളിയിക്കുന്നത് ആണ് താരത്തിന്റെ വാക്കുകൾ. എല്ലാവർക്കും ജീവിതത്തിൽ ഇങ്ങനെ ഓരോരോ പ്രശ്നങ്ങൾ ഉണ്ടാവും. ജീവിതം എന്ന അങ്ങനെ ഓരോ പ്രശ്നഗങ്ങളും ഫേസ് ചെയ്തിട്ടാണ് ആയിരിക്കുമല്ലോ പോകുന്നത്. പ്രധാനമായി പറയാൻ ഉള്ളത് വെല്ലുവിളി നിറഞ്ഞ സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകുമ്പോൾ ഒരിക്കൽ പോലും സ്റ്റേക്ക് ആയി നിൽക്കാതെ ഇരിക്കുക. അങ്ങനെ സംഭവിക്കുമ്പോൾ ആണ് ജീവിതത്തിൽ ഗരുതര വീഴ്ചകൾ ഉണ്ടാകുന്നത്.

നമുക്കൊപ്പം ആരും നിൽക്കില്ല നമ്മൾ മുന്നോട്ട് പോയിക്കൊണ്ട് ഇരിക്കണം. ജീവിതത്തിൽ അടികിട്ടി ഡിപ്രെഷൻ ആയവർ ഒരുപാട് ഉണ്ട്. നിങ്ങൾ നിങ്ങളുടെ ജോലിയിൽ മാത്രം ശ്രദ്ധ ചെലുത്തുക. ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ട ആവശ്യം ഇല്ല. നിങ്ങൾക്ക് അറിയാമല്ലോ നിങ്ങൾ നല്ലതാണ് ചെയ്യുന്നത് എന്ന്. അങ്ങനെ ചെയ്യുന്ന നിങ്ങൾക്ക് നല്ലത് മാത്രമാണ് വരുക ഉള്ളൂ എന്നും മേഖന വീഡിയോയിൽ കൂടി പറയുന്നു.