മഹാലക്ഷ്മിക്ക് കൂട്ടായി കുഞ്ഞുവാവ കൂടി; കാവ്യയുടെ കുടുംബത്തിൽ മറ്റൊരതിഥികൂടി എത്തി..!!

494

ദിലീപ് കാവ്യ ദമ്പതികൾക്ക് കുഞ്ഞു പിറന്നത് വലിയ വാർത്ത നേടിയിരുന്നു. ദിലീപും കാവ്യവും മീനാക്ഷിയും സമയം ചെലവഴിക്കുന്നതും ഇപ്പോൾ മഹാലക്ഷ്മിക്കൊപ്പമാണ്. 2018 ഒക്ടോബർ 19 നു ആയിരുന്നു കാവ്യക്കും ദിലീപിനും പെൺകുട്ടി പിറന്നത്. ദിലീപ് കാവ്യ വിശേഷങ്ങൾ തിരക്കി ആരാധകർ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ട് താനും.

തനിക്ക് കുട്ടി പിറന്ന സന്തോഷത്തിൽ ഉള്ള കാവ്യക്ക് അതിലേറെ സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. 2014 ൽ വിവാഹിതനായ അനുജന് കുഞ്ഞു പിറന്ന സന്തോഷത്തിൽ ആണ് കാവ്യാ ഇപ്പോൾ. മിഥുൻ മാധവൻ വിവാഹിതനായത് 2014 ഏപ്രിലിൽ ആയിരുന്നു. കാവ്യയുടെ വഴിയേ ഫാഷൻ ഡിസൈൻ ലോകത്തിൽ എത്തിയ മിഥുൻ കാവ്യാ തുടങ്ങിയ ലക്ഷ്യയുടെ മേൽനോട്ടം വഹിക്കുകയാണ്.

കണ്ണൂർ സ്വദേശിയായ റിയായാണ് മിഥുന്റെ ജീവിത സഖിയായി കടന്നു വന്നത്. വിവാഹത്തിന് ശേഷം ഓസ്ട്രേലിയയിൽ ആയിരുന്നു താമസം. 2016 ഏപ്രിലിൽ ആയിരുന്നു ഈ ദമ്പതികൾക്കു ആദ്യ പെൺകുട്ടി പിറന്നത്. ശേഷം വീണ്ടും രണ്ടാമതും കുട്ടി തന്നെ പിറന്നിരിക്കുകയാണ് ഇരുവർക്കും. ആദ്യ കുഞ്ഞിന്റെ പേര് അനൗക എന്നാണ്.

മഹാലക്ഷ്മിക്ക് പിന്നാലെ കാവ്യയുടെ കുടുംബത്തിലേക്ക് മറ്റൊരു കുഞ്ഞുകൂടി പിറന്ന സന്തോഷം കാവ്യക്കുണ്ട്. മിഥുൻ റിയ ദമ്പതികൾക്കു രണ്ടാമത് ഉണ്ടായത് ആൺകുട്ടിയാണ് റുവാൻ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.