‘ചാന്തുപൊട്ട്’ മോഹൻലാൽ ചെയ്തിരുന്നുവെങ്കിൽ ഗംഭീരമായേനെ; ജീജ സുരേന്ദ്രൻ..!!

294

സിനിമ സീരിയൽ ലോകത്തിൽ കൂടി ശ്രദ്ധ നേടിയ താരം ആണ് ജീജ സുരേന്ദ്രൻ. ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിൽ കൂടി അഭിനയ ലോകത്തിൽ നിറസാന്നിധ്യമായി നിൽക്കുന്ന താരം കൂടിയാണ് ജീജ. തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ മടികാണിക്കാത്ത ആൾ കൂടിയാണ് ജീജ.

ഇപ്പോൾ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. താൻ തന്റെ അഭിനയ കരിയറിൽ കണ്ട മോഹൻലാലിനോളം അസാമാന്യമായ നടൻ മറ്റാരുമില്ല. അദ്ദേഹത്തിന് ചെയ്യാൻ കഴിയാത്ത ഒരു കഥാപാത്രം പോലുമില്ല. ദിലീപ് ചെയ്ത കുഞ്ഞിക്കൂനനും ചാന്തുപൊട്ടും അടക്കമുള്ള വേഷങ്ങൾ മറ്റാർക്കും കഴിയില്ല എന്നുള്ള വാദങ്ങൾ ഉണ്ടായിട്ടുണ്ട്.

എന്നാൽ ദിലീപിനല്ലാതെ മറ്റാർക്കെങ്കിലും ആ വേഷം ചെയ്യാൻ കഴിയുമെങ്കിൽ അത് മോഹൻലാലിന് മാത്രമാണ്. മോഹൻലാലിനെ പോലെ അസാമാന്യമായ മറ്റൊരു നടനില്ല. അദ്ദേഹത്തിന് ചെയ്യാൻ പറ്റാത്ത കഥാപാത്രങ്ങൾ ഒന്നും തന്നെയില്ല എന്ന് വേണം പറയാൻ. ഇനി വളർന്നു വരുന്ന ഒരു നടനും എന്തായാലും മോഹൻലാലിനെ പോലെ ആകാൻ കഴിയില്ല.

ഒരുപക്ഷെ അദ്ദേഹത്തിന്റെ മകന് അത് സാധ്യമായേക്കാം എന്നാലും അദ്ദേഹത്തിനെ പോലെ ആകാൻ കഴിയില്ല. അഭിനയം മാത്രമല്ല മികച്ച പെരുമാറ്റം കൂടിയുള്ള ആൾ ആണ് മോഹൻലാൽ. അതുപോലെ സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ സ്നേഹമുള്ള വ്യക്തി ജയസൂര്യ ആണെന്ന് ജീജ പറയുന്നു.

കഴുത്തിറക്കമുള്ള ബ്ലൗസിടും അല്ലെങ്കിൽ കാലുകൾ കാണിക്കും; അതൊക്കെ എന്റെ ഇഷ്ടമാണ്; നിലപാട് വ്യക്തമാക്കി അഭയ ഹിരണ്മയി..!!

സ്വന്തം അമ്മയോട് കാണിക്കുന്ന സ്നേഹം ആണ് ജയസൂര്യ കാണിക്കുന്നത്. ഞങ്ങൾ ഒന്നിച്ചഭിനയിച്ച രണ്ടുചിത്രങ്ങളിലും ജയസൂര്യ സെറ്റിൽ വന്നാൽ ചേച്ചി എന്ന് പറഞ്ഞു കെട്ടിപ്പിടിക്കും. നമുക്കും ഒരു മകനോടുള്ള സ്നേഹമാണ് ജയസൂര്യയോട് ഉള്ളത്.