ഞാൻ ഭർത്താവിന്റെ അത് കണ്ടതോടെ മയങ്ങി പോയി; കുടുംബ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞു കുടുംബ വിളക്കിലെ വേദിക..!!

32,238

മലയാളത്തിൽ ഏറ്റവും ട്രെൻഡിങ് ആയി നിൽക്കുന്ന സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ പോരാട്ടത്തിന്റെ കഥയാണ് സീരിയൽ പറയുന്നത്.

സുമിത്രയുടെ വേഷത്തിൽ മീര വാസുദേവനും വില്ലത്തി വേദികളുടെ വേഷത്തിൽ എത്തുന്നത് ശരണ്യ ആനന്ദും ആണ്. സാധാരണ കണ്ണീർ സീരിയലുകളിൽ നിന്നും ഏറെ വ്യത്യസ്തമായ നിരവധി ട്വിസ്റ്റുകൾ നിറഞ്ഞ സീരിയൽ ആണ് കുടുംബ വിളക്ക്.

സീരിയൽ ആകുമ്പോൾ പരമ്പര മുന്നോട്ട് പോകുമ്പോൾ താരങ്ങൾ മാറിവരാറുണ്ട്. അത്തരത്തിൽ കുടുംബ വിളക്കിലെ വില്ലത്തി വേദികയായി എത്തുന്ന മൂന്നാമത്തെ ആൾ ആണ് ശരണ്യ ആനന്ദ്. മുന്നേ എത്തിയ രണ്ടു താരങ്ങളെ മറികടക്കുന്ന പ്രകടനം ആണ് ശരണ്യ കാഴ്ച വെക്കുന്നതും.

സീരിയലിൽ അന്യ സ്ത്രീയുടെ ഭർത്താവിനെ വശീകരിച്ച് സ്വന്തമാക്കി എന്നാൽ പിന്നീട് ഭർത്താവിന് തന്നെ പാരയായി മാറുന്ന വേഷത്തിൽ ആണ് എത്തുന്നത് എങ്കിൽ ജീവിതത്തിൽ താനൊരു പാവം ഭാര്യ ആണെന്ന് താരം പറയുന്നു.

എം ജി ശ്രീകുമാർ അവതാരകൻ ആയി എത്തുന്ന പറയാം നേടാം എന്ന ഷോയിൽ എത്തിയപ്പോൾ ശരണ്യയും ഭർത്താവും പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. തന്റെ ത് ഒരു പ്രണയ വിവാഹം ആയിരുന്നില്ല. ആറേഞ്ചിൻഡ് മാര്യേജ് ആയിരുന്നു.

എല്ലാം ഗുരുവായൂർ അപ്പനോട് പറഞ്ഞിട്ടുണ്ട്. അച്ഛൻ എന്ന വിവാഹം കഴിക്കാൻ ഉള്ള പിടിവാശി തുടങ്ങിയപ്പോൾ തനിക്ക് നല്ലൊരു ഭർത്താവിനെ ലഭിക്കണം എന്ന് തന്നെ ആയിരുന്നു പ്രാർത്ഥന. മനേഷ് രാജൻ നായർ ആയിരുന്നു ഭർത്താവ്. മികച്ച യുവ സംരഭകനുള്ള അവാർഡ് കൂടി ലഭിച്ചിട്ടുള്ള ഒരു ബിസിനെസ്സ് മാൻ ആണ് ഭർത്താവ്.

കാണുമ്പോൾ ഒരു വില്ലൻ ലുക്ക് ഒക്കെ ഉണ്ടെങ്കിൽ കൂടിയും ആള് ഭയങ്കര പാവം ആണ്. താൻ ശരിക്കും മനേഷിൽ മയങ്ങി പോയതാണ്. ഫിസിക്കൽ ഫിറ്റ്നസ് ഒക്കെ ഉള്ള ജിം ബോഡിയുള്ള ആൾ ആണ് ഭർത്താവ്. ഭാര്യ ഒരു വില്ലത്തിയാണല്ലോ എന്ന ചോദ്യത്തിന് വളരെ ബോൾഡ് ആയ ആൾ ആണ് എന്ന് ആയിരുന്നു മനേഷ് നൽകിയ മറുപടി.

വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു വർഷമായി. ഇത്രയും നാള് കൊണ്ട് ഒത്തിരി അനുഭവങ്ങൾ ഞങ്ങൾക്ക് ഉണ്ടായി. കൊവിഡ് വന്നതോടെ ഒരുമിച്ച് സമയം ചെലവഴിക്കാനും സാധിച്ചിരുന്നതായി മനേഷ് തുറന്നു പറയുന്നു. വിവാഹം കഴിയുന്നതോട് കൂടി നടിമാരെല്ലാം അഭിനയത്തിൽ നിന്നും മാറി ഫാമിലി പ്ലാനിങ്ങുമായി നടക്കുകയാണ് പൊതുവെ കാണാറുള്ള പതിവ്.

എന്നാൽ എന്റെ വിവാഹം കഴിഞ്ഞതോടെ ഞാൻ കൂടുതല്‍ ആക്ടീവായി മാറുകയാണ് ചെയ്തതെന്ന് എന്നോട് എല്ലാവരും പലപ്പോഴും പറയാറുണ്ട്. അതിനെല്ലാമുള്ള ക്രെഡിറ്റ് താൻ ഭർത്താവിനാണ് കൊടുക്കുന്നത് എന്നാണ് ശരണ്യ ഇപ്പോൾ പറയുന്നത്.

കുടുംബത്തിന്റെ പിന്തുണ ഞങ്ങൾ രണ്ട് പേരുടെയും കൂടെ എപ്പോഴുമുണ്ട്. കല്യാണത്തിന് മുമ്പ് മൂന്ന് മാസത്തെ സമയം പരസ്പരം എടുത്തിരുന്നു. അത് മനസിലാക്കാൻ വേണ്ടിയായിരുന്നു. ദിവസവും രണ്ട് മണിക്കൂർ എങ്കിലും പരസ്പരം ആ സമയത്ത് വിളിക്കും.

saranya anand

മനേഷ് മൂന്നാമതോ നാലാമതോ പെണ്ണ് കണ്ട പെണ്കുട്ടിയാണ് ശരണ്യ. പൊക്കം കൂടുതലുള്ള ആളെ വേണമെന്ന് ആഗ്രഹിച്ചിരുന്നു. പിന്നെ താൻ ജനിച്ച് വളർന്നത് നാഗ്പൂരിൽ ആയത് കൊണ്ട് ഭാഷയും ചെറിയ പ്രശ്‌നം ആദ്യം ഉണ്ടായിരുന്നു. എന്നാൽ ശരണ്യയുമായി സംസാരിച്ചപ്പോൾ അവൾ ഹിന്ദിയിൽ സംസാരിച്ചു.

അതാണ് ഏറ്റവും കൂടുതലായി അടുപ്പം ഉണ്ടാക്കിയതെന്നാണ് മനേഷ് തുറന്നു പറയുന്നത്. അതേ സമയം താൻ ആദ്യമായി കാണുന്ന ചെക്കൻ ഇതായിരുന്നു എന്നാണ് ശരണ്യയും പരിപാടിയിൽ വെളിപ്പെടുത്തുന്നത്.

You might also like