കുടുംബ വിളക്കിൽ കാണുന്നതുപോലെ ദുഷ്ടയല്ല തന്റെ ഭാര്യ, ശരണ്യ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആണെന്നും ഭർത്താവ് മനേഷ് രാജൻ..!!

261

മലയാളത്തിൽ ഏറ്റവും കൂടുതൽ ട്രെൻഡ് ആയി നിൽക്കുന്ന സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് (kudumba vilakku). സിനിമ താരം മീര വാസുദേവൻ നായികയായി എത്തുന്ന സീരിയലിൽ വില്ലത്തി വേഷത്തിൽ എത്തുന്നതും സിനിമ താരം ആണ്.

മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ ശരണ്യ ആനന്ദ് (saranya anand) ആണ് സീരിയലിൽ വില്ലത്തി വേഷം ചെയ്യുന്നത്. മാമാങ്കം തുടങ്ങിയ മലയാളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട് എങ്കിൽ കൂടിയും താരം ശ്രദ്ധ നേടിയത് കുടുംബ വിളക്കിലെ വേദിക വേഷത്തിൽ കൂടി ആയിരുന്നു.

വേദികയുടെ വേഷത്തിലേക്ക് എത്തുന്ന മൂന്നാമത്തെ നടിയാണ് ശരണ്യ ആനന്ദ്. ശ്വേതാ വെങ്കിട്, അമേയ നായർ എന്നിവർ ആയിരുന്നു നേരത്തെ ഈ വേഷത്തിൽ അഭിനയിച്ചത്. എന്നാൽ ശരണ്യ എത്തിയതോടെ വേദിക കൂടുതൽ ഗംഭീരമായത് എന്നാണ് ആരാധകർ പറയുന്നത്.

ഇപ്പോൾ എം ജി ശ്രീകുമാർ അമൃത ടിവിയിൽ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന ഷോയിൽ അതിഥികൾ ആയി എത്തിയ ശരണ്യയും ഭർത്താവ് മനേഷ് രാജനും പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. മനേഷ് ശരണ്യേയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ..

താൻ പെണ്ണുകാണാൻ പോയതിൽ നാലാമത്തെ പെൺകുട്ടി ആയിരുന്നു ശരണ്യ. പൊക്കം വേണം തനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിയണം എന്നതും ആയിരുന്നു ആഗ്രഹം. ശരണ്യക്ക് ആണെങ്കിൽ നല്ല പൊക്കവും ഉണ്ട് ഗുജറാത്തിൽ ആയിരുന്നതുകൊണ്ട് ഹിന്ദിയും അറിയാം. അതുകൊണ്ടു ഞങ്ങൾ തമ്മിൽ ഇഷ്ടം ആയത്. തുടർന്ന് മൂന്നു മാസം ഞങ്ങൾ സംസാരിച്ചു, അതിനു ശേഷം ആയിരുന്നു വിവാഹം കഴിച്ചത്.

ശരണ്യ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആണ്. സീരിയലിൽ കാണുന്ന പോലെ ദുഷ്ടയായ ആൾ ഒന്നുമല്ല. നല്ല സ്നേഹമുള്ളയാൾ ആണ്. നന്നായി ഭക്ഷണം ഉണ്ടാക്കും. അതുപോലെ ശരണ്യക്ക് പെട്ടന്ന് ദേഷ്യം വരുമെന്നും മനേഷ് പറയുന്നു. പത്തനംതിട്ട ഡോർ സ്വദേശിയാണ് ശരണ്യ എങ്കിലും താരം വളർന്നതും പഠിച്ചതുമെല്ലാം ഗുജറാത്തിൽ ആയിരുന്നു.

2016 ആയിരുന്നു താരം മലയാള സിനിമയിലേക്ക് എത്തുന്നത്. എന്നാൽ സിനിമയിൽ ശോഭിക്കാൻ കഴിയാതെ പോയ താരം ശ്രദ്ധ നേടിയത് കുടുംബ വിളക്ക് സീരിയൽ വഴിയാണ്.

You might also like