സമ്പന്ന പ്രവാസികളെ സ്വാധീനിക്കാൻ വിജയ് ബാബു യുവതികളെ ദുരുപയോഗം ചെയ്തു; തെളിവുകൾ പുറത്ത്..!!

72

നടിയുമായി ബന്ധപ്പെട്ട കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന നടനും നിർമാതാവും ആയ വിജയ് ബാബുവിനെതിരെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇതിന്റെ ഭാഗമായി ദുബായി പോലീസ് അന്വേഷണത്തിലേക്ക് കടക്കും.

ഒളിവിൽ ഉള്ള പ്രതിയെ കണ്ടെത്താനും അതുപോലെ തിരിച്ചറിയാനുമുള്ള അയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കമുള്ള അന്വേഷണ നോട്ടീസ് ആണ് ബ്ലൂ കോർണർ. ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവിൽ നടന്ന സാമ്പത്തിക ഇടപാടുകൾ കൂടി അന്വേഷിക്കും.

പരാതിക്കാരിയായ നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടി ആണ് കൂടുതൽ അന്വേഷണം അടക്കുന്നത്. അതെ സമയം സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ച് സിനിമ നിർമാണത്തിലേക്ക് ഫണ്ട് ഇറക്കുന്നയതിനായി വിജയ് ബാബു മോഹന വാഗ്ദാനങ്ങൾ നൽകുകയും അതുപോലെ യുവതികളെ ദുരുപയോഗം ചെയ്തു എന്നത് കണ്ടെത്തി എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്.

അതുപോലെ വിജയ് ബാബുവിനെതിരെ പരാതി നൽകിയ നടിയെ പണം നൽകി ഒതുക്കാൻ ശ്രമിച്ച മലയാളി സംരഭകനെ കുറിച്ചും അന്വേഷണം ഊർജിതം ആകിയിട്ടുണ്ട്. വിജയ് ബാബുവിനെ പിടിക്കും മുന്നേ സംരഭകനെ ചോദ്യം ചെയ്‌തേക്കും.

പരാതി നൽകിയ നടിയെയും അതുപോലെ തന്നെ മറ്റൊരു യുവതിയെയും കേസിൽ നിന്നും പിന്മാറാനുള്ള ബ്ലാക്ക് മെയിൽ നടത്തിയതായി സംരഭകനെതിരെ തെളിവുകൾ ഉണ്ട്.