ഹരിയെ സാന്ത്വനത്തിൽ നിന്നും പറിച്ചെടുത്ത് തമ്പി; എന്ത് ചെയ്യാമെന്ന് അറിയാതെ തകർന്നുപോയ ബാലന് മുന്നിൽ അഞ്ജലി പറഞ്ഞ വാക്കുകൾ ഇങ്ങനെ..!!

308

മലയാളത്തിൽ ഏറ്റവും ആരാധകർ ഉള്ള പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ആദിത്യൻ സംവിധാനം ചെയ്യുന്ന സാന്ത്വനം. തമിഴിൽ സൂപ്പർഹിറ്റ് ആയി സംപ്രേഷണം ചെയ്തുകൊണ്ട് ഇരിക്കുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ ഔദ്യോഗിക റീമേക്ക് കൂടി ആണ് സാന്ത്വനം.

കൂട്ടുകുടുംബത്തിലെ സ്നേഹത്തിന്റെ കഥ പറയുന്ന സീരിയലിൽ കൂടുതൽ കാര്യങ്ങളും കാണിക്കുന്നത് സാന്ത്വനം വീട്ടിൽ തന്നെ ആണ്. ശിവന് ആയി എത്തുന്നത് സജിൻ ആണ്. അഞ്ജലി ആയി എത്തുന്നത് ഗോപിക അനിൽ ആണ്. രാജീവ് പരമേശ്വർ ആണ് വല്യേട്ടൻ ബാലന്റെ വേഷത്തിൽ എത്തുന്നത്.

കൂടാതെ ഏടത്തിയുടെ വേഷത്തിൽ ചിപ്പിയും ഹരിയായി ഗിരീഷ് നമ്പ്യാരും ഹരിയുടെ ഭാര്യ അപർണ്ണയുടെ വേഷത്തിൽ രക്ഷ രാജുമാണ് എത്തുന്നത്. പ്രണയിച്ച വീട്ടുകാരെ എതിർത്ത വിവാഹം കഴിക്കുന്ന അപ്പുവിനെ അവസാനം ഗർഭിണി ആകുന്നതോടെ അച്ഛൻ തമ്പി അംഗീകരിക്കുകയാണ്.

തുടർന്ന് അംബിക മകളെയും മരുമകനെയും വീട്ടിലേക്ക് കൊണ്ട് പോകുന്നത്. തമ്പി ആദ്യം നല്ല മനസോടെയല്ല സ്വീകരിക്കുന്നത് എങ്കിൽ കൂടിയും തുടർന്ന് തമ്പി കാലങ്ങൾ ആയി സാന്ത്വനം വീടിനോടുള്ള പക തീർക്കാൻ പുത്തൻ കരുക്കൾ നീക്കുകയാണ്.

ഹരിയെ സാന്ത്വനത്തിൽ നിന്നും പറിച്ചെടുക്കാൻ ആണ് തമ്പി ഗൂഢമായ കണക്കുകൂട്ടലുകൾ നടത്തുന്നത്. അതിന് വേണ്ടി ഹരിക്ക് പുത്തൻ ബൈക്ക് വാങ്ങി കൊടുക്കുകയും അതുപോലെ സാർണ്ണാഭരണങ്ങൾ വാങ്ങി നൽകുകയും എല്ലാം ചെയ്യുന്നു. കൂടാതെ അടുത്തുള്ള എപ്പിസോഡുകളിൽ കാണിച്ചു പോന്നിരുന്നത്.

ഹരിയെ തന്നിലേക്ക് കൊണ്ട് വരാൻ ഉള്ള നിഗൂഢമായ തമ്പിയുടെ ആശയങ്ങൾ തന്നെയാണ്. അതിനായി മരുമകനൊപ്പം ബൈക്കിൽ ചുറ്റുന്ന തമ്പി തന്റെ സ്വത്തുവകകൾ ഹരിയെ കാണിക്കുകയും അതുപോലെ ഹരിക്കൊപ്പം തന്നെ സാന്ത്വനത്തിന്റെ പലചരക്ക് സ്ഥാപനം ആയ കൃഷ്ണ സ്റ്റോഴ്സിലും എത്തുന്നുണ്ട്.

Santhwanam

എന്നാൽ സ്വന്തം കടയിൽ എത്തുമ്പോഴും ഹരിയുടെ പെരുമാറ്റങ്ങൾ കാണുമ്പോൾ തമ്പിക്ക് മുന്നിൽ തന്റെ അനുജൻ വിദേയപ്പെട്ട് പോയോ എന്നുള്ള സംശയത്തിൽ ആണ് ബാലൻ. അതുപോലെ തന്നെ അക്കാര്യത്തിൽ മനസ്സ് തകർന്നാണ് ബാലനും ശിവൻ ഉം സാന്ത്വനത്തിലേക്ക് എത്തുന്നത്.

എല്ലാം പറഞ്ഞു പരിതപിക്കുന്ന ബാലന് ആശ്വാസം നൽകുന്ന വാക്കുകൾ ആണ് അഞ്ജലി പറയുന്നത്. ഒരിക്കലും ഹരി സാന്ത്വനത്തിൽ നിന്നും പോകില്ല എന്നും ഹരിയേട്ടൻ തമ്പിക്ക് മുന്നിൽ എല്ലാം സഹിച്ചു നിൽക്കുന്നത് ആയിരിക്കാം.

അതിൽ ഇത്രക്കും വലിയ സംഭവങ്ങൾ ഒന്നും ഇല്ല എന്നും ആരും കാണാതെ ആരോടും പറയാതെ വീട്ടിൽ ഉള്ളവരെ കാണാൻ ഹരി ഓടി എത്തിയ കാര്യവും എല്ലാം പറയുമ്പോൾ സങ്കടം കൊണ്ട് വിങ്ങി നിന്ന ബാലന്റെ മനസിലെ കാർമേഘങ്ങൾ ഒഴിഞ്ഞു പോകുകയാണ്.

You might also like