രോഹിതിന് കീഴിൽ കളിക്കാൻ തന്നെക്കിട്ടില്ല; ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്നും പിന്മാറി കോഹ്ലി..!!

181

ഇന്ത്യൻ ടീമിൽ നിന്നും പുറത്താക്കിയതിൽ രോക്ഷം പ്രകടപ്പിക്കാൻ തന്നെയാണ് കോഹ്ലിയുടെ തീരുമാനം എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. രോഹിത് ശർമയുടെ നേതൃത്വത്തിൽ ജനുവരിയിൽ ദക്ഷിണാഫ്രിക്കയുമായി നടക്കുന്ന ഏകദിന പരമ്പരയിൽ കോഹ്ലി കളിക്കില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.

ദി ടെലിഗ്രാഫ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. കോഹ്ലി കൃത്യമായ കാരണങ്ങൾ ഇല്ലാതെ മത്സരങ്ങളിൽ നിന്നും വിട്ട് നിന്നാൽ ശക്തമായ നടപടി ബിസിസിഐ എടുക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

മോശം ഫോമിൽ തുടരുന്ന കോഹ്ലിയോട് ക്യാപ്റ്റൻ എന്ന അമിത ഭാരത്തിൽ നിന്നും മാറാൻ ബിസിസിഐ ആവശ്യപ്പെട്ടു എങ്കിൽ കൂടിയും കോഹ്ലി തയ്യാറായില്ല.

അവസാനം സ്വമേധയാ ഒഴിയാൻ 48 മണിക്കൂർ അനുവദിച്ചു എങ്കിൽ കൂടിയും കോഹ്ലിയിൽ നിന്നും അനുകൂലമായ നടപടികൾ ഉണ്ടാകാതെ വന്നതോടെ പുറത്താക്കുക ആയിരുന്നു. തുടർന്ന് ദക്ഷിണാഫ്രിക്കക്ക് ഉള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ചിട്ടില്ല എങ്കിൽ കൂടിയും രോഹിത് ശർമ്മ ആയിരിക്കും ക്യാപ്പ്റ്റൻ എന്നാണ് റിപോർട്ടുകൾ.

നിലവിൽ ട്വന്റി 20 ക്യാപ്റ്റൻ രോഹിത് ശർമയാണ്. കൂടാതെ ഏകദിനത്തിലും ടെസ്റ്റിലും വൈസ് ക്യാപ്റ്റൻ രോഹിത് തന്നെയാണ്.

കൂടാതെ ഇതുവരെയും ഐസിസി ടൂർണമെന്റുകളിൽ കിരീടം നേടാൻ കോഹ്ലിക്ക് കഴിയാത്തതും കോഹ്ലിക്ക് തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ അടുത്ത ലോകകപ്പിന് മുന്നോടിയായി ആണ് പുത്തൻ തീരുമാനങ്ങൾ.