ഞാൻ ഒറ്റപ്പെടാതിരിക്കാൻ അദ്ദേഹം എപ്പോഴും എന്റെയൊപ്പം ആയിരുന്നു; മലയാളത്തിലെ സൂപ്പർ നടനെ കുറിച്ച് രമ്യ പാണ്ട്യൻ..!!

120

ജോക്കർ തമിഴ് ചിത്രത്തിൽ കൂടി ശ്രദ്ധ നേടിയ താരം ആണ് രമ്യ പാണ്ട്യൻ. ബിഗ് ബോസ് തമിഴിൽ മത്സരാർത്ഥി ആയി എത്തിയതോടെ ആണ് താരം കൂടുതൽ ശ്രദ്ധ നേടിയത്. അന്യഭാഷാ നായികമാർക്ക് വളരെ പ്രധാന്യം നൽകുന്ന സിനിമ മേഖല ആണ് മലയാളത്തിലേത്.

അത്തരത്തിൽ രമ്യക്കും മലയാളത്തിൽ നിന്നും വമ്പൻ അവസരം ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്യുന്ന മമ്മൂട്ടി നിർമിച്ചു മമ്മൂട്ടി നായകനായി എത്തുന്ന നൻ പകൽ നേരത്ത് മയക്കം. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികാ ആയി ആണ് രമ്യ മലയാളത്തിൽ എത്തുന്നത്.

ലിജോ ജോസ് പല്ലിശേരിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പഴനിയിൽ പൂർത്തി ആയി. തന്റെ സ്വപ്ന സാഫല്യമാണ് ഇപ്പോൾ സാധ്യമായത് എന്നാണ് താരം മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞതിനെ കുറിച്ച് പറഞ്ഞത്.

ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത് കൊണ്ട് ലൊക്കേഷനിൽ ആരെയും പരിചയം ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ ഷൂട്ടിംഗ് കഴിഞ്ഞാൽ താൻ പലപ്പോഴും ഒഴിഞ്ഞു മാറി നിൽക്കുകയാണ് പതിവ്. എന്നാൽ ആ സമയത്തിൽ മമ്മൂട്ടി ഇങ്ങോട്ട് വന്ന് സംസാരിക്കുകയും എല്ലാവരെയും പരിചയപ്പെടുത്താൻ അവസരം ഉണ്ടാക്കി തരുകയും ചെയ്തു.

സിംപിളും സ്വീറ്റും ഹംബിളുമായ മനുഷ്യൻ ആണ് മമ്മൂട്ടി സാർ. ഷൂട്ടിംഗ് സമയത്തിൽ ഞങ്ങൾ ഒരുപാട് സംസാരിച്ചു. നേരത്തെ തന്നെ ഒരു മമ്മൂട്ടി ചിത്രത്തിൽ നായികാ ആയി തീരുമാനിച്ചത് ആയിരുന്നു എങ്കിൽ കൂടിയും നടന്നില്ല എന്നും തുടർന്ന് ബിഗ് ബോസ്സിൽ കണ്ടതോടെ ആണ് വീണ്ടും വിളിച്ചത് എന്നും മമ്മൂട്ടി സാർ തന്നോട് പറഞ്ഞു എന്നും രമ്യ പറയുന്നു.

ലിജോ ജോസ് പല്ലിശേരി സംവിധാനം. ചെയ്യുന്ന ഒരു ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ ഞാൻ വല്ലത്തൊരു ആവേശത്തിൽ ആയിരുന്നു. ഓരോ അഭിനേതാക്കളിൽ നിന്നും എന്താണ് വേണ്ടത് എന്ന് കൃത്യമായി അറിയാവുന്ന സംവിധയകാൻ ആണ് അദ്ദേഹം.

ഇമോഷണൽ സീനുകൾ പല രീതിയിൽ ചെയ്യാൻ പറയും എന്നും അതിൽ നല്ലതാണ് അദ്ദേഹം തിരഞ്ഞെടുക്കുന്നത് എന്നും അതുപോലെ മികച്ചത് ചെയ്‌താൽ നല്ല രീതിയിൽ പ്രശംസിക്കും എന്നും രമ്യ പാണ്ട്യൻ പറയുന്നു.

You might also like