കാത്തിരുന്നു കിട്ടിയ കണ്മണിയെ ദൈവം തിരികെ വിളിച്ചു, ഒന്നുമറിയാതെ ബാലഭാസ്കറും ഭാര്യയും; ഇവരുടെ പരിക്കുകൾ ഗുരുതരമെന്ന് സൂചന

36

ഏറെ നാളത്തെ പ്രാർത്ഥനകൾക്ക് വഴിപാടുകൾക്കും ശേഷമാണ് ബാലഭാസ്കർക്കും ഭാര്യക്കും തേജസ്വനി പിറന്നത്. തേജസ്വനിയെ ഈശ്വരൻ തിരകെ വിളിച്ചതും ദൈവ സന്നിധിയിൽ നിന്നും മടങ്ങുമ്പോൾ, തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു മടങ്ങുമ്പോൾ ആണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത്.

നീണ്ട യാത്രക്കിടയിൽ ഇന്ന് പുലർച്ചെ 4.30നു തിരുവനന്തപുരം താമരക്കുളത്ത് വെച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം മരത്തിൽ ഇടിക്കുകയായിരുന്നു. പൂർണ്ണമായി തകർന്ന വാഹനം വെട്ടിപ്പൊളിച്ചാണ് പോലീസ് എല്ലാവരെയും പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമായി പോലീസ് കരുതുന്നത്.

അതീവ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാലഭാസ്കരെയും ഭാര്യയും മകൾ മരിച്ച വിവരം ഇതുവരെ അറിയിച്ചട്ടില്ല.

You might also like