അവാർഡ് പുതു തലമുറയ്ക്ക് പ്രചോദനം ആകാൻ ഉള്ളത്; പരിഗണിക്കേണ്ടന്ന് മോഹൻലാലും മഞ്ജു വാര്യരും..!!

46

കഴിഞ്ഞ രണ്ട് വർഷവും സംസ്ഥാന പുരസ്‌കാര മത്സരത്തിൽ തന്നെ പങ്കെടുപ്പിക്കേണ്ട എന്ന് മോഹൻലാൽ നേരത്തെ അറിയിച്ചിരുന്നു, അതുപോലെ തന്നെ ഈ വർഷവും അറിയിച്ചിരിക്കുകയാണ് മോഹൻലാൽ.

പുതു തലമുറയിലെ നടീനടന്മാർക്ക് പ്രചോദനം ആകേണ്ടതാണ് പുരസ്കാരങ്ങൾ, തന്നെ പരിഗണിക്കേണ്ട ആവശ്യം ഇല്ല എന്നാണ് മോഹൻലാൽ അറിയിച്ചത്.

ഇതുപോലെ തന്നെ ഇത്തവണത്തെ അവാർഡ് തിരഞ്ഞെടുപ്പിൽ തന്നെ പങ്കെടുപ്പിക്കേണ്ട എന്നും നടി മഞ്ജു വാര്യരും അറിച്ചിരുന്നു എന്ന് റിപ്പോർട്ടുകൾ.

ഒടിയൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിനെ പരിഗണനിച്ചിരുന്നത്, അതുപോലെ തന്നെ ആമിയിലെയും ഒടിയനിലെയും അഭിനയത്തിന് മഞ്ജു വാര്യർ അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ ആയിരുന്നു പിന്മാറ്റം.