ജയസൂര്യയും സൗബിന്‍ ഷാഹിറും മികച്ച നടന്‍മാര്‍, മികച്ച നടി നിമിഷ സജയൻ; ജോജുവിനും പുരസ്‌കാരം..!!

31

49മത് സാംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു, 104 ചിത്രങ്ങൾ പങ്കെടുത്ത മത്സര വിധി പ്രഖ്യാപിച്ചത് സാംസ്കാരിക മന്ത്രി എ കെ ബാലൻ ആണ്.

ജയസൂര്യയും സൗബിൻ ഷാഹിറും മികച്ച നടൻമാർ. മികച്ച നടി നിമിഷ സജയൻ. ജോജു ജോർജ് മികച്ച സ്വഭാവ നടൻ. മികച്ച സിനിമ ഒരു ഞായറാഴ്ച- മികച്ച സംവിധായകൻ, ശ്യാമപ്രസാദ്. മികച്ച ബാലതാരം- മാസ്റ്റർ മിഥുൻ.

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ജയസൂര്യക്കും സൗബിന്‍ ഷാഹിറിനും. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ സിനിമകളിലൂടെ ജയസൂര്യയും സുഡാനി ഫ്രം നൈജീരിയയിലൂടെ സൗബിനും പുരസ്കാരം സ്വന്തമാക്കി. ഈടയിലൂടെ നിമിഷ സജയന്‍ മികച്ച നടിയുമായി.